24.4 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഒ​രു മാ​സ​ത്തി​നു ശേ​ഷം സ​ർ​ക്കാ​ർ പ്ലീ​ഡ​ർ​മാ​രു​ടെ സ​ന്പൂ​ർ​ണ അ​ഴി​ച്ചു പ​ണി
Kerala

ഒ​രു മാ​സ​ത്തി​നു ശേ​ഷം സ​ർ​ക്കാ​ർ പ്ലീ​ഡ​ർ​മാ​രു​ടെ സ​ന്പൂ​ർ​ണ അ​ഴി​ച്ചു പ​ണി

ജി​ല്ല​ക​ളി​ലെ അ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ പ്ലീ​ഡ​ർ​മാ​രു​ടെ കാ​ര്യ​ത്തി​ൽ ഒ​രു മാ​സ​ത്തി​നു​ശേ​ഷം സ​ന്പൂ​ർ​ണ അ​ഴി​ച്ചു​പ​ണി ന​ട​ത്താ​ൻ തീ​രു​മാ​നം. ഇ​പ്പോ​ൾ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന 112 സ​ർ​ക്കാ​ർ പ്ലീ​ഡ​ർ​മാ​രു​ടെ സേ​വ​നം ഒ​രു മാ​സം കൂ​ടി നീ​ട്ടി ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു.

നി​ല​വി​ലു​ള്ള ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ർ​മാ​രു​ടെ കാ​ലാ​വ​ധി ബുധനാഴ്ച അ​വ​സാ​നി​ച്ചു. പു​തി​യ​വ​രെ നി​യ​മി​ക്കാ​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. പു​തി​യ നി​യ​മ​നം ന​ട​ക്കു​ന്ന​തു വ​രെ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ർ ഇ​ല്ലാ​ത്ത പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കാ​നാ​ണ് നി​ല​വി​ലു​ള്ള​വ​രു​ടെ കാ​ലാ​വ​ധി ഒ​രു മാ​സ​ത്തേ​ക്ക് നീ​ട്ടി​യ​ത്.

ബുധനാഴ്ച കാ​ലാ​വ​ധി തീ​ർ​ന്ന​വ​ർ​ക്ക് ജൂ​ലൈ 31 വ​രെ ല​ഭി​ക്കും. ഹൈ​ക്കോ​ട​തി​യി​ലെ 16 സ്പെ​ഷ​ൽ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ർ​മാ​ർ, 43 സീ​നി​യ​ർ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ർ​മാ​ർ, 51 ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ർ​മാ​ർ, കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ തി​രു​വ​ന​ന്ത​പു​രം ബ​ഞ്ചി​ലെ ര​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ർ​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക.

Related posts

*ടോക്യോ ഒളിമ്പിക്സിന് കൊടിയിറങ്ങി.*

Aswathi Kottiyoor

സൂര്യകിരൺ’ വ്യോമാഭ്യാസ പ്രകടനം ഇന്ന് (ഫെബ്രുവരി 05)

Aswathi Kottiyoor

കോ​വി​ഡ് വ്യാ​പ​നം: സ്കൂ​ളു​ക​ളി​ൽ നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കും

Aswathi Kottiyoor
WordPress Image Lightbox