21.6 C
Iritty, IN
November 22, 2024
  • Home
  • Peravoor
  • പേരാവൂര്‍ ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി ഞാറ്റുവേല ചന്ത ആരംഭിച്ചു
Peravoor

പേരാവൂര്‍ ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി ഞാറ്റുവേല ചന്ത ആരംഭിച്ചു

പേരാവൂര്‍:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി എല്ലാവരും കൃഷി ചെയ്യുക, എല്ലായിടത്തും കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കുന്നതിനായി പേരാവൂര്‍ ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി പേരാവൂര്‍ പഴയ ബസ്റ്റാന്റില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.പി രാജശ്രീ,പഞ്ചായത്ത് അംഗങ്ങളായ ശരത് കെ വി,നിഷ പ്രദീപന്‍,ബാബു കെ പി,ജോസ് ആന്റണി,ജോഷി എസ് ടി എന്നിവര്‍ സംസാരിച്ചു.പച്ചക്കറി വിത്തുകള്‍, പച്ചക്കറി തൈകള്‍, ഫല വൃക്ഷ തൈകള്‍, തെങ്ങ്, കവുങ്ങ്, കുരുമുളക് എന്നിവയുടെ തൈകളും, ജൈവ വളങ്ങളും, ഞാറ്റുവേല ചന്തയില്‍ ലഭ്യമാണ്. 

Related posts

പ്രവര്‍ത്തനോദ്ഘാടനവും ഓറിയന്റേഷന്‍ ക്ലാസും

Aswathi Kottiyoor

ബാബുവേട്ടന് തുണയായി ഇനി യൂത്ത്കോൺഗ്രസ്

Aswathi Kottiyoor

കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധ ധർണ്ണ

Aswathi Kottiyoor
WordPress Image Lightbox