27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • സബ്‌സിഡിയോടെ കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കാൻ ജൂലൈ ഒന്നു മുതൽ അപേക്ഷിക്കാം
Kerala

സബ്‌സിഡിയോടെ കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കാൻ ജൂലൈ ഒന്നു മുതൽ അപേക്ഷിക്കാം

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി (എസ്.എം.എ.എം) യിൽ ജൂലൈ ഒന്നു മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം. കാർഷിക യന്ത്രങ്ങൾക്ക് 40 മുതൽ 80 ശതമാനം വരെ സബ്‌സിഡി നൽകി യന്ത്രവൽകൃത കൃഷി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. https://agrimachinery.nic.in/index എന്ന വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ പെട്ട ഗുണഭോക്താക്കൾക്ക് മുൻഗണനയുണ്ട്.
കാർഷിക യന്ത്രോപകരണങ്ങൾ കൂടാതെ വിള സംസ്‌കരണവുമായി ബന്ധപ്പെട്ട വിവിധയിനം ഡ്രയറുകൾ, നെല്ല് കുത്തുന്ന മില്ലുകൾ, ധാന്യങ്ങൾ പൊടിക്കുന്ന യന്ത്രങ്ങൾ, ഓയിൽ മില്ലുകൾ തുടങ്ങിയവയെല്ലാം ലഭ്യമാണ്. വ്യക്തിഗത ഗുണഭോക്താക്കൾക്ക് പദ്ധതി നിബന്ധനകളോടെ 40 മുതൽ 60 ശതമാനം വരെ സബ്‌സിഡി ലഭ്യമാണ്. അംഗീകൃത കർഷക കൂട്ടായ്മകൾക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം നിരക്കിൽ പദ്ധതി നിബന്ധനകളോടെ എട്ട് ലക്ഷം രൂപ വരെയും, കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം വരെയും സബ്‌സിഡി ലഭിക്കും.
ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് മെഷീൻ വാങ്ങി കഴിഞ്ഞാൽ അതതു ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ നിന്നും ഭൗതിക പരിശോധന നടത്തിയാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യം എന്ന മുറയ്ക്കാണ് തെരഞ്ഞെടുക്കുന്നത്. സാമ്പത്തിക സഹായം കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്ന രീതിയായതിനാൽ ഗുണഭോക്താവ് സർക്കാർ ഓഫീസിൽ വരേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുകയോ അടുത്തുള്ള കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ കൃഷി ഭവനുമായോ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറുകളിലോ ബന്ധപ്പെടാം. ഫോൺ: 8075251014, 9895440373, 9383471799. ഇ-മെയിൽ: smamkerala@gmail.com . രജിസ്‌ട്രേഷന് ആവശ്യമായ രേഖകൾ: ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഭുനികുതി അടച്ച രസീത്, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് മാത്രം).

Related posts

സംസ്ഥാന വനിതാരത്ന പുരസ്‌കാരം പ്രഖ്യാപിച്ചു

Aswathi Kottiyoor

സംസ്ഥാനത്ത് കോവിഡ് ക്വാറന്‍്റീനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇളവ്: ഏഴു ദിവസം കഴിഞ്ഞാല്‍ പരിശോധന, നെഗറ്റീവായാല്‍ ജോലിയില്‍ പ്രവേശിക്കണം

Aswathi Kottiyoor

ബസുകൾ തുരുമ്പെടുത്ത്​ നശിക്കുന്നു: കെഎസ്​ആർടിസിയോട് വിശദീകരണം തേടി ഹൈക്കോടതി

WordPress Image Lightbox