• Home
  • Iritty
  • റേഷൻ കാർഡ് തരം തിരിവ് സർക്കാർ തിരുത്തണം; മണ്ഡലം മുസ്ലീം ലീഗ്.
Iritty

റേഷൻ കാർഡ് തരം തിരിവ് സർക്കാർ തിരുത്തണം; മണ്ഡലം മുസ്ലീം ലീഗ്.

ഇരിട്ടി : റേഷൻ കാർഡ് തരം തിരിവ് സംബന്ധിച്ച് സിവിൽ സപ്ലൈനടത്തുന്ന നടപടികൾ നിർത്തിവെക്കണമെന്നും കാർഡുടമയുടെ സാമൂഹ്യ സാമ്പത്തിക അവസ്ഥ പരിശോധിച്ചാവണം തരം തിരിക്കൽ നടപടികൾ സ്വീകരിക്കേണ്ടതെന്നും മുസ്ലിം ലീഗ് പേരാവൂർ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വലുപ്പമുള്ള ഒരു വീടുണ്ട് എന്നത് കുറ്റമായി കാണുകയാണ്. വിദേശ നടുകളിൽ രാപ്പകലില്ലാതെ കഷടപ്പെട്ട് അധ്വാനിച്ച് പലരുടെയും സമ്പാദ്യം ഒരു വീട് മാത്രമാണ്.എന്നാൽ അവരുടെ ജീവിതാവസ്ഥ വളരെ ദയനീയമാണ്. സർക്കാരിന്റെ ഈ റേഷൻ കാർഡ് സറണ്ടർ തീരുമാനപ്രകാരം പലർക്കും നഷ്ടമാകുന്നത് കേവലം റേഷൻ ആനുകൂല്യങ്ങൾ മാത്രമല്ല. വിദ്യാഭ്യാസപരമായ ആനുകൂല്യങ്ങൾ, വ്യക്തിഗത ആനുകൂല്യങ്ങൾ സാമൂഹ്യക്ഷേമ പെൻഷൻ ആനുകൂല്യങ്ങൾ എന്നിവയൊക്കെയാണ്. വലിയൊരു വിഭാഗം കുടുംബങ്ങളെയാണ് ഇത് ബാധിക്കുന്നത് റേഷൻ കാർഡുകളിലെ അനർഹ കണ്ടെത്തേണ്ടത് അനിവാര്യമാണ്. അതിന് കണ്ടെത്തിയ മാനദണ്ഡങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ജീവിതം വഴിമുട്ടി നിൽക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ ജീവിതത്തെയാണ് ബാധിക്കുന്നത്. നല്ല വസ്ത്രവും സൗകര്യമായ വീടുണ്ടാക്കലും മലയാളികളുടെ ശീലമാണ്. പ്രവാസ ജീവിതം മതിയാക്കി ഒട്ടേറെ രോഗങ്ങളുമായാണ് ഭൂരിഭാഗം പ്രവാസികളുടെയും മടക്കം വരുമാന മാർഗ്ഗം പോലുമില്ലാത്ത ഇത്തരം ജനവിഭാഗങ്ങളെയാണ് ഇത് സാരമായി ബാധിക്കുന്നത്.അത് കൊണ്ട് തന്നെ സർക്കാർ നിശ്ചയപ്രകാരമുളള മഞ്ഞ,പിങ്ക് കാർഡുകൾ മാറ്റണമെന്ന തീരുമാനം അവരുടെ ജീവിത ചുറ്റുപാട് പഠിച്ചും അന്വേഷിച്ചു മാകണമെന്നും നിലവിലുള്ള മാനദണ്ഡങ്ങൾ പുന:പരിശോധന നടത്തണമെന്ന് മണ്ഡലം മുസ്ലിം ലീഗ് സംയുക്ത യോഗം ആവശ്യപെട്ടു
ഇബ്രാഹിം മുണ്ടേരി അദ്ധ്യക്ഷത വഹിച്ചു .സി അബ്ദുള്ള. അരിപ്പയിൽ മുഹമ്മദ് ഹാജി,
എംകെ.മുഹമ്മദ്.എം.പി.അബ്ദുറഹിമാൻ. പൊയിലൻ ഇബ്രാഹിംഹാജി.എൻ. മുഹമ്മദ്‌ (ക്രൂടുംബം) സമീർ പുന്നാട്.എൻ.കെ.ഷറഫുദ്ദീൻ.എം.എം.മജീദ്‌. തറാൽ ഹംസ ഹാജി.ഒമ്പാൻ ഹംസ, എം കെ കുഞ്ഞാലി, അഷ്റഫ് ചായി ലോഡ്, പുകോത്ത് സിറാജ്. അജമൽ കെ.പി. ഷഹീർ കീഴ്പള്ളി. ഇജാസ് ആറളം, ഷഫാഫ് ള്ളിയിൽ , റംഷാദ് കാക്കയങ്ങാട്, കെ വി.റസാഖ്.സലാം വള്ളിത്തോട്, പള്ളക്കൽ ഇബ്രാഹിം, മൊയ്തീൻ മുല്ലപള്ളി, റഹ്യാ നത്ത് സുബി , വിപി റഷീദ്, , പി.പി.അബ്ദുൽ ഖാദർ, അബൂബക്കർ പയ്യമ്പള്ളി, കബീർ കേളകം എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു

Related posts

അയ്യൻകുന്ന് പഞ്ചായത്തിലെ മൂന്ന് ഗ്രാമങ്ങളിൽ കർണാടകയുടെ അടയാളപ്പെടുത്തൽ – ആശങ്കയിൽ പ്രദേശവാസികൾ

Aswathi Kottiyoor

കാ​ട്ടാ​ന ആ​ക്ര​മ​ണം: കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം

Aswathi Kottiyoor

ഫാ​ര്‍​മ​സി​സ്റ്റ് ഒ​ഴി​വ്

Aswathi Kottiyoor
WordPress Image Lightbox