• Home
  • Kelakam
  • എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം സംഘടിപ്പിച്ചു
Kelakam

എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം സംഘടിപ്പിച്ചു

കോവിഡ് പ്രതിസന്ധിക്കിടയിലും ദിനംപ്രതി ഇന്ധനവില വര്‍ദ്ധിപ്പിച്ച് ജനങ്ങള്‍ക്ക് ഇരുട്ടടി സമ്മാനിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയാണ് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കാക്കയങ്ങാടില്‍ നടന്ന പ്രതിഷേധ സമരം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പി.ഹക്കിം അധ്യക്ഷനായി.കെ.നാസര്‍,ഹരീന്ദ്രന്‍,വി.വി വിനോദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.മുഴക്കുന്നില്‍ നടത്തിയ പ്രതിഷേധ സമരം കെ.വത്സന്‍ ഉദ്ഘാടനം ചെയ്തു.സി.പ്രദീപന്‍ അധ്യക്ഷനായി.പി.നാരായണന്‍,ഹരിദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.വിളക്കോടില്‍ നടത്തിയ പ്രതിഷേധം സി.പി.ഐ.എം.കാക്കയങ്ങാട് ലോക്കല്‍ സെക്രട്ടറി എം.ബിജു ഉദ്ഘാടനം ചെയ്തു.ഒ.മുനീര്‍ അധ്യക്ഷനായി.മനോജ് വിളക്കോട്,കെ.രജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. കേളകം ടൗണില്‍ നടന്ന സമരം സി.പി.ഐ.എം പേരാവൂര്‍ ഏരിയാ കമ്മിറ്റിയംഗം എം.എസ്. വാസുദേവന്‍ ഉദ്ഘാടനം ചെയ്തു.പി.കെ.മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.സി പി.ഷാജി,ഷിജോ പി.സി. എന്നിവര്‍ പ്രസംഗിച്ചു. ഇരിട്ടിയില്‍ നടന്ന സമരം പി പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. സുനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പി പി അശോകന്‍, മനോഹരന്‍ കൈതപ്രം, കെ മുഹമ്മലി തുടങ്ങിയവര്‍ സംസാരിച്ചു.
പേരാവൂര്‍ ടൗണില്‍ നടന്ന പ്രധിഷേധ സമരം വി ജി പത്നാഭന്‍ ഉദ്ഘാടനം ചെയ്തു. കെ എ രജീഷ്, അഡ്വ. വി ഷാജി, രാജീവന്‍, ഷംസുദ്ധീന്‍,കെ സി അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Related posts

ഇ എം എസ് എ കെ ജി ദിനാചരണവും കുടുംബ സംഗമവും

Aswathi Kottiyoor

പ്രവേശനോത്സവം ; കേളകം പഞ്ചായത്ത് തല ഉദ്ഘാടനം അടയ്ക്കാത്തോട് ഗവൺമെന്റ് യു പി സ്കൂളിൽ നടന്നു

Aswathi Kottiyoor

പൂക്കളും മധുരവും നല്‍കി പുതിയ കൂട്ടുകാരെ എതിരേറ്റ് കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍*

Aswathi Kottiyoor
WordPress Image Lightbox