കൊച്ചി മെട്രോ വ്യാഴാഴ്ച മുതൽ ഓടിത്തുടങ്ങും. കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച സർവീസ് 53 ദിവസങ്ങൾക്ക് ശേഷമാണ് പുനരാരംഭിക്കുന്നത്. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് സർസ്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനം. 10 മുതൽ 15 മിനിട്ട് വരെയുള്ള ഇടവേളകളിലാണ് സർവീസ്. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് സമയം പുനക്രമീകരിക്കും. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹിചര്യത്തിൽ മെട്രോ സർവീസ് തുടങ്ങണമെന്നാവശ്യപ്പെട്ട് നിരവധി പേർ കെഎംആർഎലിനെ സമീപിച്ചിരുന്നു.