കാക്കയങ്ങാട്: കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വന്യമൃഗ ശല്യത്തിനെതിരെ മുഴക്കുന്ന് കൃഷിഭവന് മുന്നില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു. എംഎല്‍എ അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുക, കാര്‍ഷികവിളകള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുക, തുടങ്ങിയ നിരവധി ആവശ്യങ്ങളുന്നയിച്ചായിരുന്നു നില്‍പ്പ് സമരം സംഘടിപ്പിച്ചത്.കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബി ജോണ്‍ അധ്യക്ഷനായി .ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ,ബ്ലോക്ക് പഞ്ചായത്ത് അംഗം ബൈജു വര്‍ഗീസ്,മണ്ഡലം പ്രസിഡന്റ് കെ.എം. ഗിരീഷ് കുമാര്‍, യു.ഡി.എഫ് കണ്‍വീനര്‍ ഒ.ഹംസ, വി.രാജു,സി.കെ. പ്രകാശന്, വാര്‍ഡ് മെമ്പര്‍ സിബി ജോസഫ്, കെ.കെ സജീവന്, വി പ്രകാശന്, ഗിരീഷ്, ജോബിന് ജെയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു