കണിച്ചാര്‍: ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേന പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍, പഞ്ചായത്ത് അംഗം വി.കെ ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. രണ്ട് ലോഡ് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കമ്പനിക്ക് കൈമാറിയത്.