23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • കേളകത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മൂന്നു പേര്‍ക്ക് പരിക്കേറ്റു.
Kelakam

കേളകത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മൂന്നു പേര്‍ക്ക് പരിക്കേറ്റു.

കേളകം:ചെങ്ങോം ഭാഗത്ത് നിന്ന് മൂന്ന് കുട്ടികളെയും ഒരു സ്ത്രീയെയും കൂട്ടി ഇരട്ടത്തോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ കേളകം ടൗണില്‍ വെച്ച് നിയന്ത്രണംവിട്ട് സ്വകാര്യ മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ മറിയുകയായിരുന്നു സ്റ്റാര്‍ട്ടിങ്ങില്‍ ആയിരുന്ന മറിഞ്ഞ ഓട്ടോറിക്ഷ നിവര്‍ത്തി വെയ്ക്കുന്നതിനിടെ മെഡിക്കല്‍ ഷോപ്പിലേക്ക് നിയന്ത്രണം വിട്ട് കയറുകയായിരുന്നു. ഓട്ടോറിക്ഷ നിവര്‍ത്തി വെയ്ക്കുകയായിരുന്ന കേളകം ടൗണിലെ നവ്യ സ്വീറ്റ്‌സ് ഉടമ പ്രകാശന്‍, സമീപത്തെ പച്ചക്കറി കടയിലെ തൊഴിലാളി രജീഷ് എന്നിവര്‍ക്കും ഓട്ടോയില്‍ ഉണ്ടായിരുന്ന സ്ത്രീക്കുമാണ് പരിക്കേറ്റത്.ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.പ്രകാശന് കാലിനും കൈയ്ക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. മഞ്ഞളാംപുറത്ത് സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷയാണ് മറിഞ്ഞത്.

Related posts

സിപിഐഎം അടയ്ക്കാത്തോട്  ലോക്കല്‍ സമ്മേളനം നടന്നു

Aswathi Kottiyoor

കേരള കര്‍ഷക സംഘം കേളകം വില്ലേജ് കണ്‍വെന്‍ഷന്‍ നടന്നു

Aswathi Kottiyoor

എട്ട് കുപ്പി വിദേശ മദ്യവുമായി കോളയാട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor
WordPress Image Lightbox