23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • അസംഘടിത തൊഴിലാളി കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം പെട്രോൾ പമ്പിന് മുൻപിൽ നിൽപ്പ് സമരം നടത്തി
Kelakam

അസംഘടിത തൊഴിലാളി കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം പെട്രോൾ പമ്പിന് മുൻപിൽ നിൽപ്പ് സമരം നടത്തി

അനിയന്ത്രിതമായ ഇന്ധന വില വർധനയ്ക്കെതിരെ അസംഘടിത തൊഴിലാളി കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകത്ത് പെട്രോൾ പമ്പിന് മുൻപിൽ നിൽപ്പ് സമരം നടത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് ജിജോ ആന്റണി അറക്കൽ അധ്യക്ഷനായിരുന്നു, ഡിസിസി ജനറൽ സെക്രട്ടറി ശ്രീ ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു . കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ് ശ്രീ. സന്തോഷ്‌ ജോസഫ്, ഡി സി സി മെമ്പർ വർഗീസ് ജോസഫ് നടപ്പുറം,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സി ജെ മാത്യു, യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം പ്രസിഡണ്ട് ബ്രിജീഷ് കച്ചറയിൽ, ജോബിഷ് പള്ളിക്കുന്നേൽ, ജോഷി മുല്ലക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു

Related posts

കേളകത്തെ ആൽബിനു൦ അരുണു൦ ഇരിട്ടിയിലെ ഷഹനാദു൦ കാർഷിക മേളയിൽ എത്തിയത് കാളവണ്ടിയിൽ………..

Aswathi Kottiyoor

വന്യമൃഗ ശല്യം പരിഹാരം കാണണം – കെ.സി.വൈ.എം

Aswathi Kottiyoor

ചെട്ടിയാംപറമ്പിൽ ആദിവാസികൾക്കായി നിർമിച്ച വീടുകൾ കാട്കയറി നശിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox