23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂൾ കുട്ടികൾക്കായി കാമ്പയിൻ സംഘടിപ്പിച്ചു
Kelakam

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂൾ കുട്ടികൾക്കായി കാമ്പയിൻ സംഘടിപ്പിച്ചു

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ കുട്ടികൾക്കായി നടത്തുന്ന ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാം സംഘടിപ്പിക്കുന്ന കാമ്പയിൻ ,കണ്ണൂർ ജില്ലാ സെഷൻസ് ജഡ്ജ് ആർ.എൽ ബൈജു ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ വ്യക്തിത്വവികസനം , ഇംഗ്ലീഷ് ഭാഷാനൈപുണി, പി എസ് സി കോച്ചിംഗ് ., ഐ എ എസ് ഫൗണ്ടേഷൻ കോച്ചിംഗ്, പുസ്തക പരിചയം എന്നിവ വളർത്തുന്നതിനായി ആരംഭിച്ച ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ കുട്ടികൾ നേതൃത്വം നൽകുന്ന നോ ഡൗറി നോ ബ്രൈബെ നോ ഡോണെഷൻ എന്നിവയുടെ കാമ്പയിനാണ് കണ്ണൂർ ജില്ലാ സെഷൻസ് ജഡ്ജ് ഉദ്ഘാടനം ചെയ്തത്. അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് സ്കൂളും കേളകം വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്ത മായാണ് ഈ പ്രോഗ്രാം നടത്തുന്നത്. കാമ്പയിന്റെ ഭാഗമായി കുട്ടികൾ ഏറെ നേരം ജഡ്ജുമായി സംവദിച്ചു. ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിന് നേതൃത്വം നൽകുന്ന വിബ്ജിയോർ ഡയറക്ടർ ജെയിംസ് കെ.എ,
സജി ആന്റണി,
സുനീഷ് പി ജോസ് എന്നിവർ സംസാരിച്ചു. കവിതകളിലൂടെയും ചിത്രങ്ങളിലൂടെയും ലേഖനങ്ങളിലൂടെ യുമൊക്കെ കുട്ടികൾ വ്യത്യസ്ത രീതിയിലാണ്
കാമ്പയിൻ സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ മികച്ച വ്യക്തികൾ ഈ പരിപാടിയിൽ പങ്കെടുത്ത് കുട്ടികളുമായി സംവദിക്കുന്നു. വിദഗ്ദരായ വ്യക്തികളുമായി സംവദിക്കുന്നതിനും അവരുടെ മോട്ടിവേഷൻ ക്ലാസ്സുകൾ കേൾക്കുന്നതിനും സാധിക്കുന്ന ഈ പ്രോഗ്രാമിന് മികച്ച പിന്തുണയാണ് കുട്ടികളും രക്ഷിതാക്കളും നൽകുന്നത്.

Related posts

ഗാന്ധിജയന്തിയുടെ ഭാഗമായി ബസ് സ്റ്റാൻഡിലെ പരിസരപ്രദേശങ്ങൾ ശുചീകരണം നടത്തി

Aswathi Kottiyoor

കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത്‌ ലോൺ – സബ്‌സിഡി മേള 26 ന് .*

Aswathi Kottiyoor

കംഫർട്ട് സ്റ്റേഷൻ പ്രവർത്തനരഹിതം; യാത്രക്കാരും ബസ് ജീവനക്കാരും ദുരിതത്തിൽ

Aswathi Kottiyoor
WordPress Image Lightbox