പേരാവൂർ:എല്‍ ഡി എഫ് സര്‍ക്കാര്‍ വനം കൊള്ളക്കെതിരെ യു ഡി എഫ് പേരാവൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു, ഡിസിസി ജനറല്‍ സെക്രട്ടറി ജെയ്സണ്‍ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് അരിപ്പയില്‍ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ്, ഡി സിസി സെക്രട്ടറി പൊയില്‍ മുഹമ്മദ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത്, മണഡലം പ്രസിഡന്റ് ജൂബിലി ചാക്കോ, യുഡിഎഫ് നേതാക്കളായ സിബി കണ്ണേറ്റുകണ്ടം, പൂക്കോത്ത് സിറാജ് ,സി സുഭാഷ് ബാബു ,അരിപ്പയില്‍ മജീദ്, പഞ്ചായത്തംഗങ്ങളായ വി എം രഞ്ജു, ജോസ് ആന്റണി, നൂറുദ്ദീന്‍ മുള്ളേരിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
previous post