33.4 C
Iritty, IN
December 6, 2023
  • Home
  • Peravoor
  • നിരവധി മോഷണക്കേസിലെ പ്രതി പേരാവൂര്‍ പോലീസിന്റെ പിടിയില്‍………….
Peravoor

നിരവധി മോഷണക്കേസിലെ പ്രതി പേരാവൂര്‍ പോലീസിന്റെ പിടിയില്‍………….

പേരാവൂര്‍:നിരവധി മോഷണക്കേസിലെ പ്രതി പേരാവൂര്‍പോലീസിന്റെപിടിയില്‍.തിരുവോണപ്പുറം അമ്പലക്കുഴി കോളനിയിലെ കെ ബിജുവിനെയാണ് കഴിഞ്ഞദിവസം രാത്രി മോഷ്ടിച്ച സ്‌കൂട്ടിയുമായി പോകുന്നതിനിടെ പേരാവൂര്‍ പോലീസ് പിടികൂടിയത്.
തിരുവോണപ്പുറം സ്വദേശിയുടെ സ്‌കൂട്ടി മോഷ്ടിച്ച് കൊണ്ടു പോകുന്നതിനിടെ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് വഴിയില്‍ കണ്ട ബിജുവിനെ നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന പേരാവൂര്‍ എസ്‌ഐ ആര്‍ സി ബിജുവും സംഘവും ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വേക്കളം സ്‌കൂളില്‍ നടത്തിയ മോഷണം ഉള്‍പ്പെടെ താനാണ് നടത്തിയതെന്ന് പ്രതി കുറ്റ സമ്മതം നടത്തിയിട്ടുണ്ട്.മോഷണ കേസില്‍ കോളനിയിലെ മറ്റുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇയാളെ കൂത്ത്പറമ്പ് കോടതിയില്‍ ഹാജരാക്കി.എസ് ഐ പ്രഭാകരന്‍,വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്

Related posts

ജുമുഅ നിസ്‌കാരത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Aswathi Kottiyoor

*പേരാവൂർ എക്‌സൈസ് 26 കുപ്പി മദ്യവുമായി മൂന്നു പേരെ അറസ്റ്റ് ചെയ്തു*

Aswathi Kottiyoor

ആദ്യ കാല ഭാരവാഹികളെ ആദരിച്ചു

Aswathi Kottiyoor
WordPress Image Lightbox