27.7 C
Iritty, IN
February 24, 2024
  • Home
  • Iritty
  • മ​ല​യോ​ര​ത്തെ യാ​ത്രാ പ്ര​ശ്നം മ​ന്ത്രി​ക്കു മു​ന്നി​ൽ അവതരിപ്പിച്ച് സ​ണ്ണി ജോ​സ​ഫ്
Iritty

മ​ല​യോ​ര​ത്തെ യാ​ത്രാ പ്ര​ശ്നം മ​ന്ത്രി​ക്കു മു​ന്നി​ൽ അവതരിപ്പിച്ച് സ​ണ്ണി ജോ​സ​ഫ്

ഇ​രി​ട്ടി: മാ​ന​ന്ത​വാ​ടി -മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ളം റോ​ഡി​ൽ 2018ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ബോ​യ്സ് ടൗ​ൺ -പാ​ൽ​ചു​രം ഭാ​ഗ​ത്തെ പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പേ​രാ​വൂ​ർ എം​എ​ൽ​എ സ​ണ്ണി ജോ​സ​ഫ്.
പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ജി​ല്ല​യി​ലെ എം​എ​ൽ​എ മാ​രു​ടെ​യും, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം നി​ർ​ദേ​ശി​ച്ച​ത്.
അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പാ​റ​ക്ക​മ​ല പാ​ലം നി​ർ​മാ​ണ കാ​ല​താ​മ​സം ഉ​ണ്ടാ​യ​തി​നാ​ൽ താ​ത്കാ​ലി​ക​മാ​യി നി​ർ​മി​ച്ച പാ​ല​ത്തി​ൽ നി​ന്ന് വീ​ണ ബേ​ബി ക​ച്ചാ​ലി​മ​ല​യി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. ക​ള​റോ​ഡ് – വ​ള​വു​പാ​റ കെ​എ​സ്ടി​പി റോ​ഡി​ൽ 32ാം മൈ​ൽ കോ​ള​നി​യി​ലെ കു​ടി​വെ​ള്ള​ത്തി​നു​ള്ള കി​ണ​ർ മ​ലി​നീ​ക​ര​ണം പ​രി​ഹ​രി​ക്ക​ണം. ഇ​രി​ട്ടി പേ​രാ​വൂ​ർ നെ​ടും​പോ​യി​ൽ കെ​എ​സ്ട​പി റോ​ഡ് വീ​തി കൂ​ട്ടി ന​വീ​ക​രി​ക്ക​ണം. 2018ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ആ​റ​ളം- അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മാ​ഞ്ചോ​ട് പാ​ല​വും പാ​യം- അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന നാ​ട്ടേ​ൽ പാ​ല​വും നി​ർ​മി​ക്ക​ണ​മെ​ന്നും
ഇ​രി​ട്ടി പ​ഴ​യ​പാ​ലം പൈ​തൃ​ക സ്വ​ത്താ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​യി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

90 ലക്ഷത്തിന്റെ പദ്ധതിക്ക്‌ ഭരണാനുമതി ഇരിട്ടി ഇക്കോപാർക്ക്‌ വികസനം ഒരുവർഷത്തിനകം

Aswathi Kottiyoor

കീഴൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം ഇന്ന് സമാപിക്കും

Aswathi Kottiyoor

മാക്കുട്ടം ചുരം പാതയിൽ പിക് അപ്പ് വാൻ അപകടത്തിൽപ്പെട്ട് 2 പേർക്ക് പരിക്ക്.

Aswathi Kottiyoor
WordPress Image Lightbox