26.4 C
Iritty, IN
May 16, 2024
  • Home
  • Iritty
  • ആശ്രയ പദ്ധതി ആനുകൂല്യ വിതരണം 15 ന്
Iritty

ആശ്രയ പദ്ധതി ആനുകൂല്യ വിതരണം 15 ന്

ഇരിട്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പിലാക്കുന്ന കുടുംബക്ഷേമ പദ്ധതിയായ ആശ്രയ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യ വിതരണ സമ്മേളനം ഒക്ടോബർ 15ന് വൈകുന്നേരം നാലുമണിക്ക് കാക്കയങ്ങാട് പാർവതി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു . കെ. കെ. ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്യും. ആശ്രയ പദ്ധതിയുടെ ആനുകൂല്യ വിതരണം സണ്ണി ജോസഫ് എംഎൽഎ നിർവഹിക്കും. ആശ്രയ ട്രസ്റ്റ് ചെയർമാനും ഏകോപനസമിതി ജില്ലാ പ്രസിഡണ്ടുമായ ദേവസ്യ മേച്ചേരി അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ വച്ച് ഏകോപന സമിതിയുടെ വിവിധ ക്ഷേമ പദ്ധതികളിൽ നിന്നുള്ള സഹായവിതരണവും നടക്കും.
ഉച്ചക്ക് രണ്ടുമണിക്ക് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാക്കയങ്ങാട് യൂണിറ്റിന്റെ വ്യാപാര ഭവൻ ഉദ്ഘാടനം കാക്കയങ്ങാട് യൂണിറ്റ് പ്രസിഡണ്ട് സക്കറിയ ഹാജിയുടെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യമേച്ചേരി ഉദ്ഘാടനം ചെയ്യും. 2023 ജനുവരി ഒന്നിന് ആരംഭിച്ച ആശ്രയ പദ്ധതിയിലൂടെ ഇതിനകം മൂന്ന് കോടി രൂപയോളം വിതരണം ചെയ്തു കഴിഞ്ഞു. ആനുകൂല്യ വിതരണ സമ്മേളനത്തിലും വ്യാപാരഭവൻ ഉദ്ഘാടനത്തിനും ഏകോപനസമിതി സംസ്ഥാന ജില്ലാ നേതാക്കൾക്ക് പുറമേ ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി വനിതാ വിങ്ങ് പ്രവർത്തകരുടെ നേതൃത്വത്തിൽ വിളംബര ജാഥ കാക്കയങ്ങാട് നടക്കും. പ്രചരണ പര്യടന പരിപാടി കാക്കയങ്ങാട് നിന്ന് ആരംഭിച്ച് കേളകം, പേരാവൂർ, മട്ടന്നൂർ മേഖലകളിൽ പര്യടനം നടത്തി ഇരിട്ടിയിൽ സമാപിക്കും. കെ. കെ. രാമചന്ദ്രൻ, എ. സുധാകരൻ, സി. കെ. സതീശൻ, സക്കറിയ ഹാജി ,സി. എം. ജോസഫ്, കെ. ടി. ടോമി, എസ്. ബഷീർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

ഇരിട്ടി താലൂക്ക് ആശുപത്രി അധികൃതരുടെ വീഴ്ച – ആദിവാസി വയോധികൻ്റെ മൃതദേഹം ആശുപത്രി വരാന്തയിൽ കിടന്നത് അഞ്ച് മണിക്കൂർ

Aswathi Kottiyoor

മദ്യപിച്ച് കെ എസ് ആര്‍ ടി സി ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍.

Aswathi Kottiyoor

അനാമികാ സുരേഷ് സീനിയർ ദേശീയ ആർച്ചറി ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി

Aswathi Kottiyoor
WordPress Image Lightbox