21.6 C
Iritty, IN
November 21, 2024
  • Home
  • kannur
  • അപകടാവസ്ഥയിലായ മൂന്നാംപാലം മന്ത്രി മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു
kannur

അപകടാവസ്ഥയിലായ മൂന്നാംപാലം മന്ത്രി മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു

തൂണ്‍ തകര്‍ന്നതിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ കണ്ണൂര്‍-കൂത്തുപറമ്പ് റോഡിലെ മൂന്നാംപാലത്തെ വലിയതോട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. പാലം ബലപ്പെടുത്തല്‍ ജോലി ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, അറുപത് വര്‍ഷം പഴക്കമുള്ള പാലം അപകടാവസ്ഥയിലാണെന്ന് അറിഞ്ഞിട്ടും ബസുകള്‍ ഇതുവഴി കടന്നുപോകുന്നതില്‍ പരക്കെ ആശങ്കയുണ്ട്. കഴിഞ്ഞ ദിവസമാണ് പാലത്തിന്റെ അടിഭാഗത്തെ കല്ല് ഇളകി പാലത്തിന്റെ ബലം കുറഞ്ഞത്. ഇടതടവില്ലാതെ നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങള്‍ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിഹരിക്കാന്‍ നേരത്തെ തന്നെ ബന്ധപ്പെട്ടവര്‍ക്ക് കെ.പി.സി.സി സെക്രട്ടറി എന്‍.പി ശ്രീധരന്‍ നിവേദനം നല്‍കിയിരുന്നു. യാത്രാ ബാഹുല്യം കണക്കിലെടുത്ത് ബസുകള്‍ പാലത്തിന്റെ ഇരു ഭാഗത്തു നിന്ന് കടത്തിവിടണമെന്നതാണ് പൊതു ആവശ്യം. ചരക്ക് ഗതാഗതം നിരോധിച്ചിട്ടുണ്ടെങ്കിലും ബസ് ഗതാഗതത്തെ സംബന്ധിച്ച് തീരുമാനമായില്ല. പഴക്കമുള്ള മൂന്നാംപാലത്തെ ഈ പാലം അടിയന്തിരമായി പുതുക്കി പണിയണമെന്ന് നാട്ടുകാര്‍ പറഞ്ഞു. തല്‍ക്കാലം അറ്റകുറ്റ പ്രവൃത്തി മാത്രമായിരിക്കും നടക്കുമെന്നാണ് സൂചന. വാഹന നിയന്ത്രണം നടപ്പാക്കി ത്വരിതഗതിയിലുള്ള പ്രവൃത്തി ഉണ്ടാവേണ്ടിയിരിക്കുന്നു. മന്ത്രിക്കൊപ്പം പി.കെ ശബരീഷ് കുമാറും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, സെക്രട്ടറിയേറ്റ് അംഗം എന്‍.ചന്ദ്രന്‍, കണ്ണൂര്‍ എം.എല്‍.എ രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.കെ മുരളി, പെരളശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി ഷീബ, വൈസ് പ്രസിഡന്റ് വി.പ്രശാന്ത്, പി.വി ഭാസ്‌കരന്‍, എന്‍.പി ശ്രീധരന്‍, വാര്‍ഡ് മെമ്പര്‍ ബേബി ധന്യ എന്നിവര്‍ക്കു പുറമെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു….

Related posts

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം : ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കും

Aswathi Kottiyoor

കെ വി തോമസ് കണ്ണൂരിലെത്തി; ചുവന്ന ഷാളണിയിച്ച് എയര്‍പോര്‍ട്ടില്‍ സ്വീകരണം

Aswathi Kottiyoor

പേരാവൂർ ആശുപത്രിയിലെ ലിക്വിഡ് ഓക്സിജൻ പ്ലാന്റ് പെരുവഴിയിൽ

Aswathi Kottiyoor
WordPress Image Lightbox