27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഗുരുവായൂരില്‍ നാളെ മുതല്‍ ദര്‍ശനത്തിന്‌ അനുമതി
Kerala

ഗുരുവായൂരില്‍ നാളെ മുതല്‍ ദര്‍ശനത്തിന്‌ അനുമതി

കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണിന് ശേഷം ഗുരുവായൂര്‍ ക്ഷേത്രം നാളെ വീണ്ടും തുറക്കാന്‍ തീരുമാനം. ഒന്നര മാസത്തെ ഇടവേളക്ക് ശേഷമാണ് ഗുരുവായൂര്‍ ക്ഷേത്രം തുറക്കുന്നത്. കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ക്ഷേത്രം തുറക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഒരു ദിവസം 300 പേര്‍ക്കായിരിക്കും പ്രവേശനമുണ്ടായിരിക്കുക. ഒരേ സമയം 15 പേര്‍ക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാനാകുക. വിവാഹങ്ങള്‍ക്കും നാളെ മുതല്‍ അനുമതിയുണ്ടായിരിക്കും. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഓണ്‍ ലൈന്‍ ബുക്കിംഗിലൂടെയായിരിക്കുമെന്നും അറിയിപ്പുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി പതിനാറില്‍ കുറഞ്ഞ സ്ഥലങ്ങളില്‍ ഉപാധികളോടെ ആരാധനാലയങ്ങള്‍ തുറക്കാമെന്ന് ഇന്നലെയാണ് തീരുമാനിച്ചത്.

Related posts

കെ.ഫോൺ: ഇന്റർനെറ്റ് സേവനദാതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകളുടെ പ്രവർത്തനത്തിന് മാർഗനിർദേശങ്ങളായി

Aswathi Kottiyoor

കൂടിക്കാഴ്ച 17ന്*

Aswathi Kottiyoor
WordPress Image Lightbox