കണിച്ചാർ: കണിച്ചാർ പഞ്ചായത്തിന് സ്വന്തമായി ഒരു ആംബുലൻസ് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആംബുലൻസ് ചലഞ്ചിലേക്ക് ആടിനെ നൽകി മാതൃകയാവുകയാണ് കാടന്മല കോളനിയിലെ സിന്ധു. പഞ്ചായത്തിന് സ്വന്തമായി ആംബുലൻസ് വാങ്ങുന്നതിനായി ജനങ്ങളിൽ നിന്ന് പിരിവ് നടത്തുന്നതറിഞ്ഞ സിന്ധു വാർഡ് മെംബറും പഞ്ചായത്ത് പ്രസിഡന്റുമായ ആന്റണി സെബാസ്റ്റ്യനെ വിളിച്ച് തന്റെ ആടിനെ നൽകുവാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടെത്തി ആടിനെ ഏറ്റുവാങ്ങി.