കൊട്ടിയൂർ: പാൽച്ചുരത്തിന് സംരക്ഷണ കൈവരി ഒരുക്കി പേരാവൂർ സിവിൽ ഡിഫൻസ്. മൺസൂൺ മുന്നൊരുക്കത്തിന്റെ ഭാഗമായി തകർന്നുകിടന്ന സംരക്ഷണ കൈവരി പേരാവൂർ അഗ്നിരക്ഷാനിലയത്തിന് കീഴിലുള്ള സിവിൽ ഡിഫൻസ് അംഗങ്ങൾ മുള ഉപയോഗിച്ച് പുനർ നിർമിച്ചു. കഴിഞ്ഞ വർഷവും ഡിഫൻസ് അംഗങ്ങൾ ചേർന്ന് പാൽച്ചുരം റോഡിൽ മുള കൊണ്ട് സുരക്ഷ വേലികൾ നിർമിച്ചിരുന്നു. കണിച്ചാർ സ്വദേശി അപ്പച്ചനാണ് മുള നൽകിയത്.
മൂന്ന് മണിക്കൂർ കൊണ്ടാണ് സുരക്ഷാവേലി പൂർത്തിയാക്കിയത്. പ്രവൃത്തിയുടെ ഉദ്ഘാടനം കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം നിർവഹിച്ചു. പേരാവൂർ സ്റ്റേഷൻ ഓഫീസർ ശശി, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബെന്നി, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ കെ.കെ. രാജീവൻ, വോളണ്ടിയർമാരായ ശ്രീനിവാസൻ , മിറാജ്, ഷൈനി, സോളി, മറിയം , ജെസി, അപ്പു, ഷാജി, പ്രജീഷ്, രഞ്ചുഷ തുടങ്ങി 25 സിവിൽ ഡിഫൻസ് അംഗങ്ങൾ പങ്കെടുത്തു.