23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • നിരന്തരമുള്ള വൈദ്യുതി മുടക്കം ;പ്രതിഷേധവുമായി സി.പി.എം. നേതാക്കള്‍ എടൂര്‍ കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എന്‍ജിനീയറെ ഘരാവോ ചെയ്തു
Iritty

നിരന്തരമുള്ള വൈദ്യുതി മുടക്കം ;പ്രതിഷേധവുമായി സി.പി.എം. നേതാക്കള്‍ എടൂര്‍ കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എന്‍ജിനീയറെ ഘരാവോ ചെയ്തു

ഇരിട്ടി: നിരന്തരമുള്ള വൈദ്യുത തടസ്സം പ്രതിഷേധവുമായി സി.പി.എം. നേതാക്കള്‍ എടൂര്‍ കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എന്‍ജിനീയറെ ഘരാവോ ചെയ്തു.പായം ഗ്രാമ പഞ്ചായത്തിലെ പായം ,വട്ട്യറ,കരിയാല്‍ മേഖലകളില്‍ നിരന്തരമായി വൈദ്യുതി തടസ്സം പതിവായതോടെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങുകയും,വൈദ്യുതി ഇല്ലാതെ പ്രദേശവാസികള്‍ക്ക്മറ്റും ബുദ്ധിമുട്ടുകള്‍ കൂടി ഉണ്ടായത്തതിനെത്തുടര്‍ന്നാണ് സി.പി.ഐ.എം നേതാക്കള്‍ എടൂര്‍ കെ.എസ്.ഇ.ബി. ഓഫീസില്‍ എത്തി അസിസ്റ്റന്റ് എന്‍ജിനീയറെ ഘരാവോ ചെയ്തത്.

മേഖലയില്‍ പതിവായുള്ള വൈദ്യുതി തടസ്സത്തിന് ഉടന്‍ പരിഹാരം കാണണമെന്നും,ജനങ്ങള്‍ക്ക് ഓഫീസില്‍ വിളിച്ചാല്‍ പരാതി പറയാനും, വ്യക്തമായ മറുപടിയും ലഭിക്കുന്ന സംവിധാനം ഉണ്ടാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം കെ ശ്രീധരന്‍, പായം ലോക്കല്‍ സെക്രട്ടറി എം സുമേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എം വിനോദ് കുമാര്‍, ബാബു കാറ്റാടി, വി കെ പ്രേമരാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ ഇടപെടണമെന്നും അതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.പി അപ്പച്ചന്‍ പറഞ്ഞു.

Related posts

ഒരു കിലോമീറ്റർ റോഡിന് നിർമ്മാണ ചിലവ് ആറു കോടി ; എടൂർ- പാലത്തുംകടവ് റോഡ് നിർമ്മാണത്തിൽ വൻ അഴിമതിയാരോപിച്ച് ഒരു വിഭാഗം നാട്ടുകാർ രംഗത്ത്

Aswathi Kottiyoor

കിളിയന്തറ ആർ ടി ഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന – അനധികൃത പണം കണ്ടെത്തി.

Aswathi Kottiyoor

കോവിഡ് വ്യാപനത്തിനൊപ്പം കാട്ടാനഭീഷണിയും ; ആറളം നിവാസികൾ ആശങ്കയിൽ

Aswathi Kottiyoor
WordPress Image Lightbox