36.3 C
Iritty, IN
February 25, 2024
  • Home
  • Iritty
  • ഒരു കിലോമീറ്റർ റോഡിന് നിർമ്മാണ ചിലവ് ആറു കോടി ; എടൂർ- പാലത്തുംകടവ് റോഡ് നിർമ്മാണത്തിൽ വൻ അഴിമതിയാരോപിച്ച് ഒരു വിഭാഗം നാട്ടുകാർ രംഗത്ത്
Iritty

ഒരു കിലോമീറ്റർ റോഡിന് നിർമ്മാണ ചിലവ് ആറു കോടി ; എടൂർ- പാലത്തുംകടവ് റോഡ് നിർമ്മാണത്തിൽ വൻ അഴിമതിയാരോപിച്ച് ഒരു വിഭാഗം നാട്ടുകാർ രംഗത്ത്

ഇരിട്ടി: രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ നിർമ്മാണ പ്രവർത്തി ആരംഭിച്ച എടൂർ- കമ്പിനിനിരത്ത്- ആനപ്പന്തി- അങ്ങാടിക്കടവ്- കച്ചേരിക്കടവ് പാലത്തിൻ കടവ് മലയോര പാത പദ്ധതിക്ക് അനുവദിച്ച തുകയിൽ വൻ അഴിമതി ആരോപിച്ച് മേഖലയിലെ ഒരു വിഭാഗം ജനങ്ങൾ രംഗത്ത് . പദ്ധതി ചിലവിൽ വൻ ദുരൂഹത ആരോപിച്ചാണ് ഒരു വിഭാഗം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത് .
21.45 കിലോമീറ്റർ റോഡിന്റെ നവീകരണത്തിനായി 128.43കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇത് ഒരു കിലോമീറ്റർ റോഡിന് ശരാശരി ആറു കോടിയിൽ അധികം വരും. റോഡിന് പുതുതായി സ്ഥലം പോലും ഏറ്റെടുക്കാതെയാണ് ഇത്രയും വലിയ തുകയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചിരിക്കുന്നത്. നേരത്തെ ഇതിന് 220 കോടിയുടെ എസ്റ്റിമേറ്റായിരുന്നു നിർണ്ണയിച്ചിരുന്നത്. ഇതിൽ 40 ശതമാനത്തോളം കുറവിലാണ് പ്രവ്യത്തി ഏറ്റെടുത്തിരിക്കുന്നത്. കെ.എസ്.ടി.പി മുഖാന്തരം നടപ്പിലാക്കുന്ന പ്രവ്യത്തിക്ക് പുതുതായി സ്ഥലം ഏറ്റെടുക്കില്ലെന്ന് പറയുന്നുമുണ്ട്. ലോകബാങ്ക് സഹായത്തോടെയുള്ള റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തിയാണ് 21.45കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ് പുനർനിർമിക്കുന്നത്. പുതുതായി സ്ഥലം ഏറ്റെടുക്കാതെ നിലവിലുള്ള വീതിക്ക് ആനുപാതികമായി അഞ്ചു മീറ്റർ മെക്കാഡം ടാറിംങ്ങും റോഡിന്റെ ഇരു വശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ കോൺക്രീറ്റുമാണ് എസ്റ്റിമേറ്റിൽ പറയുന്നത്. സ്ഥലം ഏറ്റെടുക്കാതെ റോഡ് 11 മീറ്ററാക്കാനുള്ള ശ്രമംനടക്കുന്നതാണ് ഒരു വിഭാഗം നാട്ടുകാരിൽ സംശയം ഉയർത്തിയിരിക്കുന്നത്. വീതികൂട്ടുമ്പോൾ നഷ്ടപ്പെടുന്നതിൽ ഭൂരിഭാഗവും കർഷകരുടെ ഭൂമിയാണ്. ഇത്രയും ഭീമമായ തുകയുടെ എസ്റ്റിമേറ്റ് അംഗീകാരിക്കുമ്പോൾ ഭൂമി പോകുന്ന കർഷകന്റെ കാര്യം പരിഗണിക്കപ്പെടാതെ പോയതാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.
ഉദ്ധ്യോഗസ്ഥ- രാഷ്ട്രീയ തലത്തിൽ രൂപപ്പെട്ട ഗൂഢാലോചനയുടെ ഭാഗമാണ് ഇത്രയും ഉയർന്ന തുക ഒരു കിലോമീറ്റർ പ്രവർത്തിക്കായി അനുവദിച്ചതിന് പിന്നിലെന്നാണ് ആരോപണം.തലശേരി- വളവുപാറ അന്തർ സംസ്ഥാന പാതയുടെ നവീകരണത്തിന് പോലും ഇത്രയും വലിയ തുക ഒരു കിലോമീറ്റർ പ്രവ്യത്തിക്കായി ചിലവ് കണക്കാക്കിയിട്ടില്ല. നിലവുള്ള റോഡിൽ ചെമ്പോത്തിനാടി കവല മുതൽ ആനപന്തി ടൗൺ വരെയും മുരുക്കും കരിമുതൽ ചരൾ പമ്പ് വരെയും മലയോര ഹൈവേയുടെ ഭാഗമായി മെക്കാഡം ടാറിംങ്ങ് പൂർത്തിയാക്കിയിട്ടുണ്ട്. നേരത്തെ ഈ ഭാഗവും കണക്കാക്കി 24.45 കിലോമീറ്ററായാണ് എസ്റ്റിമേറ്റ് തെയ്യാറാക്കിയത്. പിന്നീട് ചിലർ ഇതിൽ സംശയം പ്രകടിപ്പിച്ചതോടെ കിലോമീറ്റർ 21.45 കിലോമീറ്ററായി ചുരുങ്ങുകയായിരുന്നു. റോഡിൽ നിലവിലുള്ള പാലങ്ങൾ ഒന്നും പുതുക്കി പണിയുന്നില്ല. അഞ്ചിടങ്ങളിൽ പുതിയ കലുങ്കുകളും റോഡിന് കുറുകെയുള്ള 52 പഴയ കലുങ്കുകൾ പുതുക്കി പണിയുകയുമാണ് ചെയ്യുന്നത്.
പലാരി വട്ടം പാലം നിർമ്മാണവുമായി ബന്ധപ്പെട്ട സംശയത്തിന്റെ നിഴലിലായ ആർ ഡി എസ് പ്രൊജക്റ്റ് ലിമിറ്റഡാണ് പ്രവ്യത്തി എസ്റ്റിമേറ്റ് തുകയിൽ 40 ശതമാനത്തിലധികം കുറവിൽ ഏറ്റെടുത്തതെങ്കിലും മറ്റൊരു നിർമ്മാണ കമ്പിനിക്ക് സബ്ബ്കരാർ കൊടുത്തിരിക്കുകയാണ്. എസ്റ്റിമേറ്റ് തുകയിൽ ഇത്രയും കുറഞ്ഞ ചിലവിൽ കാരാർ ഏറ്റെടുത്തിട്ടും സബ്ബ് കരാർ കൊടുക്കാൻ കഴിഞ്ഞതും കിലോമീറ്ററിന് ആവശ്യത്തിൽ കൂടുതൽ നിർമ്മാണ ചിലവ് കണക്കാക്കിയതുകൊണ്ടാണെന്ന ആരോപണവും ശക്തമാണ്.
വീതികൂട്ടൽ താല്ക്കാലികമായി നിർത്തി വെക്കാൻ ഉത്തരവ്
=====
കരാർ വ്യവസ്ഥയിൽ പറയാത വീതി കൂട്ടൽ പ്രവ്യത്തി താല്ക്കാലികമായി നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പ്രദേശവാസികളായ 37 പേർ നൽകിയ ഹരജിയിലാണ് സർക്കാർ പ്ലീഡറിൽ നിന്നും വിശദീരകരണം കേട്ടശേഷം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ മാസം 29 വരെ റോഡിന്റെ വിലവിലുള്ള സ്ഥിതി തുടരാൻ ഉത്തരവിട്ടത്.

Related posts

ജൈവ പച്ചക്കറി കൃഷിയിൽ മണിക്കടവ് സെന്റ്‌ തോമസ് ഹയർ സെക്കന്ററി സ്കൂളിന് നൂറുമേനി

Aswathi Kottiyoor

മെയ്ഡ് ഇൻ കേരള’ ഉൽപന്നങ്ങൾക്കു ലോഗോ വരുന്നു

Aswathi Kottiyoor

പ്രതിഷേധ ധർണ്ണ നടത്തി

Aswathi Kottiyoor
WordPress Image Lightbox