പേരാവൂർ : ഡോക്ടർമാർക്കെതിരെയും ആശുപത്രി ജീവനക്കാർക്കെതിരെയുമുള്ള അക്രമണങ്ങൾക്കെതിരെ ദേശവ്യാപകമായുള്ള പ്രതിഷേധ ദിനത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു പേരാവൂർ താലൂക്കാസ്പത്രിയിലെ ഡോക്ടർമാർ ബാഡ്ജ് ധരിച്ചും മറ്റും പ്രതിഷേധ ദിനം ആചരിച്ചു . സീനിയർ ഡോക്ടറായ ഡോ. സോളമൻ, ഐ.എം.എ. കൂത്തുപറമ്പയുടെ സ്റ്റേറ്റ് വർക്കിംഗ് കമിറ്റി മെമ്പർ ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, എക്സിക്യൂട്ടിവ് മെമ്പർ ഡോ. അശ്വിൻ, ഡോ. ജ്യോതി, ഡോ. വിജി എന്നിവർ സംസാരിച്ചു .
കോവിഡ് സമയത്ത് ഡോക്ടർമാർക്കെതിരെയും മറ്റ് ആശുപത്രി ജീവനക്കാർക്കെതിരെയുമുണ്ടാകുന്ന അക്രമണങ്ങൾ അവരെ മാനസികമായി തളർത്തുന്നതിന് കാരണമാകുന്നുവെന്നും, ഇനിയുണ്ടാകാൻ പോകുന്ന കോവിഡിന്റെ അടുത്ത തരംഗത്തിൽ കോവിഡ് മുന്നണി പോരാളികളുടെ ബലക്ഷയത്തിന് ഇത് കാരണമായേക്കാമെന്നും സമരക്കാർ പറഞ്ഞു.