23.6 C
Iritty, IN
October 3, 2023
  • Home
  • Peravoor
  • പേരാവൂരിൽ സക്കീർഹുസൈൻ പ്രചരണമാരംഭിച്ചു………
Peravoor

പേരാവൂരിൽ സക്കീർഹുസൈൻ പ്രചരണമാരംഭിച്ചു………

ഇരിട്ടി : പ്രചരണത്തിന് തുടക്കമിട്ട‌് ഇരിട്ടിയിൽ എൽഡിഎഫ‌് സഥാനാർഥി കെ. വി. സക്കീർഹുസൈന്റെ റോഡ‌് ഷോ . തെരെഞ്ഞെടുപ്പ‌് കമ്മിറ്റി ഓഫീസ‌് പരിസരത്ത‌് നിന്നാരംഭിച്ച റോഡ‌് ഷോക്ക‌് കോണ്ടമ്പ്ര ആദിവാസി കോളനിയിലെ ധാരാവീസ‌് നാസിക‌് ഡോൾ ബാന്റ‌് മേളം അകമ്പടിയായി. നൂറ‌് കണക്കിന‌് നേതാക്കളും പ്രവർത്തകരും യുവതീ യുവാക്കളും ചുവപ്പു തൊപ്പികളണിഞ്ഞ‌് പങ്കെടുത്തു. റോഡ് ഷോ ടൗൺ ചുറ്റി പഴയ ബസ‌്റ്റാന്റിൽ സമാപിച്ചു. സമാപന യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അംഗം പി. ഹരീന്ദ്രൻ ഉദ‌്ഘാടനം ചെയ‌്തു. ബിനോയ‌് കുര്യൻ അധ്യക്ഷനായി. സ്ഥാനാർഥി സക്കീർ ഹുസൈൻ സംസാരിച്ചു. പയഞ്ചേരിമുക്ക‌്, കീഴൂർ, കൂളിച്ചെമ്പ്ര, 19﹣-ാംമൈൽ എന്നിവിടങ്ങളിലും റോഡ‌് ഷോ നടന്നു .

പേരാവൂർ മണ്ഡലം എൽഡിഎഫ‌് കൺവെൻഷൻ 12 ന്
ഇരിട്ടി: എൽഡിഎഫ‌് പേരാവൂർ മണ്ഡലം തെരെഞ്ഞെടുപ്പ‌് കൺവെൻഷൻ വെള്ളിയാഴ‌്ച വൈകിട്ട‌് മൂന്നിന‌് ഇരിട്ടി നായനാർ സ‌്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ഉദ‌്ഘാടനം ചെയ്യും.

Related posts

പേരാവൂര്‍ സബ് ട്രഷറിക്കായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി

പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഗ​ർ​ഭി​ണി​ക്ക് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ

5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കൊട്ടിയൂർ അമ്പയത്തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

WordPress Image Lightbox