വീടു കേന്ദ്രീകരിച്ചു ചാരായ നിർമ്മാണം നടത്തി വന്ന തിരുവോണപ്പുറം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. 120 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും വാറ്റുപകാരങ്ങളുമാണ് ഇയാളുടെ താമസ സ്ഥലത്തുനിന്നും കണ്ടെടുത്തത്.
പേരാവൂർ – തിരുവോണപ്പുറം സ്വദേശി ആർദ്ര നിവാസിൽ രവീന്ദ്രൻ എന്നയാൾക്കെതിരെയാണ് ചാരായവും വാഷും വാറ്റുപകാരങ്ങളും സൂക്ഷിച്ച് വച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് പേരാവൂർ എക്സൈസ് കേസെടുത്തത്.
നിയമസഭ തിരഞ്ഞെടുപ്പ് സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്‌ഡിലാണ് ഇയാൾ പിടിയിലായത്.
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രദേശത്ത് വൻതോതിൽ ചാരായ നിർമാണം നടക്കുന്നതായി കണ്ണൂർ എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാൾ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എൻ പത്മരാജന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ കെ ഉമ്മർ, ഐ ബി പ്രിവന്റീവ് ഓഫീസർ ഒ നിസാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ് വി എൻ, ഷാജി സി പി, കെ ശ്രീജിത്ത്, വനിത സിവിൽ എക്‌സൈസ് ഓഫീസർ അമൃത കെ കെ എക്സൈസ് ഡ്രൈവർ എം.ഉത്തമൻ എന്നിവർ പങ്കെടുത്തു.