ഡെപ്യൂട്ടി കലക്ടർ കെ.കെ.ദിവാകരനെ കണ്ണൂർ എ ഡി എം.ആയി നിയമിച്ചു .കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇരിട്ടി താലൂക്ക്തഹസിൽദാരായി സേവനം അനുഷ്ഠിച്ചി’ രുന്ന കെ.കെ.ദിവാകരനെ 4 മാസം മുൻപ് ഡെപ്യൂട്ടി കലക്ടറായി സ്ഥാന ക്കയറ്റം ലഭിച്ചതിനെ തുടർന്ന് കണ്ണൂർ ലാൻ്റ്അക്വസിഷൻ (എൻ.എച്ച്)വിഭാഗംഡെപ്യൂട്ടി കലക്ടർ ആയി നിയമിച്ചിരുന്നു
ഇവിടെ. സേവനമനുഷ്ടിച്ചു വരവേയാണ് കണ്ണൂർ എ ഡി എം ആയി നിയമിതനാകുന്നത്
ഇരിട്ടി തഹസീൽദാർ ആയി മലയോര മേഖലയിൽ പ്രവർത്തിച്ച കെ.കെ ദിവാകരൻ പ്രളയവും കൊവിഡ് മഹാമാരിയും തീർത്ത കൊടും ദുരിതത്തിൽ മലയോര ജനത യ്ക്കൊപ്പം നിന്ന് പ്രതി രോധത്തിനും രക്ഷാപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി തൻ്റെ പദവിയെ ജനകീയതയിലൂന്നിയ സേവന മാർഗ്ഗമായി കണ്ട് പ്രതിസന്ധികൾക്കിടയിൽ നാടിനോട് ചേർന്ന് നിന്ന ജനകീയ ഉദ്യോഗസ്ഥനെന്ന പ്രശംസ നേടിയിരുന്നു
ഇരിക്കൂർ ബ്ലാത്തൂർ സ്വദേശിയാണ്