കണ്ണൂര്‍: ഇന്ധന വില വര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസ്- എസിന്റെ നേതൃത്വത്തില്‍ നാളെ രാവിലെ 10ന് ജില്ലയിലെ ബ്ലോക്ക് കേന്ദ്രങ്ങളിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സമരം.കണ്ണൂര്‍ ഹെഡ് പോസ്റ്റാഫിസിന് മുന്നില്‍ സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന് എം എല്‍ എ ഉദ്ഘാടനം ചെയ്യും.