കണിച്ചാർ : ചെങ്ങോത്ത് ഒരു വയസുള്ള കുട്ടിക്ക് രണ്ടാനച്ചന്റെ ക്രൂര മർദ്ദനം. തലക്കും മുഖത്തും പരുക്കേറ്റ കുട്ടിയെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജാസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.ചെങ്ങോത്തെ വെട്ടിയത്ത് രമ്യയുടെ മകൾ അഞ്ജനയെയാണ് (ഒരു വയസ്) രണ്ടാനച്ഛനായ പാലുകാച്ചി സ്വദേശി രതീഷ് (41) ക്രൂരമായി മർദ്ദിച്ചത്. പരിക്കേറ്റ കുട്ടിയെ രാത്രി പത്ത് മണിയോടെ പേരാവൂർ താലൂക്കാസ്പത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം കണ്ണൂർ ഗവ: മെഡിക്കൽ കോളേജാസ്പത്രിയിൽ പ്രവേശിപ്പിച്ചു.