കണിച്ചാർ: പ്രകൃതിക്ഷോഭങ്ങളും പകർച്ചവ്യാധികളും മൂലം ബുദ്ധിമുട്ടുന്ന പഞ്ചായത്തിലെ ജനങ്ങൾക്ക് അടിയന്തിര ചികിത്സ ഉറപ്പാക്കാൻ ജനങ്ങളുടെ പങ്കാളിത്തത്തോടു കൂടി ആംബുലൻസ് വാങ്ങാനുള്ള പദ്ധതിയുമായി കണിച്ചാർ പഞ്ചായത്ത്. 25 ലക്ഷത്തോളം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി ഭരണസമിതി അംഗങ്ങളുടെ ഒരു മാസത്തെ ഓണറേറിയം, പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനം എന്നിവ സമാഹരിക്കും. കൂടാതെ കുടുംബശ്രീ അംഗങ്ങൾ, പ്രവാസികൾ തുടങ്ങി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും എത്തി ചലഞ്ചിലേക്ക് ധനസമാഹരണം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ഷാന്റി തോമസ് എന്നിവർ പറഞ്ഞു. ആംബുലൻസ് ചലഞ്ചിനായി കൊളക്കാട് ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. പത്രസമ്മേളനത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോജൻ എടത്താഴെ,തോമസ് വടശ്ശേരി എന്നിവരും പങ്കെടുത്തു. അക്കൗണ്ട് നമ്പർ:20290200000852, ഐഎഫ്എസ് സി: fdrl 0002029. federal bank kolakkad.