24.3 C
Iritty, IN
October 3, 2024
  • Home
  • kannur
  • വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​പ​ക​ര​ണം ന​ല്‍​കാ​ന്‍ 1.45 കോ​ടി
kannur

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​പ​ക​ര​ണം ന​ല്‍​കാ​ന്‍ 1.45 കോ​ടി

ക​ണ്ണൂ​ർ: ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ന​ട​പ​ടി​യാ​കു​ന്നു. ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി 1.45 കോ​ടി രൂ​പ ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി​യാ​യി. ജി​ല്ല​യി​ല്‍ 3605 കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് സം​വി​ധാ​ന​മി​ല്ലെ​ന്ന് എ​സ് എ​സ് എ ​ന​ട​ത്തി​യ സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.
ഇ​തി​നാ​യി ഏ​ഴ് കാ​ര​ണ​ങ്ങ​ളാ​ണ് പൊ​തു​വെ പ​രി​ഹ​രി​ക്കേ​ണ്ട​താ​യി ക​ണ്ടെ​ത്തി​യ​ത് (ഡി​ജി​റ്റ​ല്‍ ഗാ​പ്). വൈ​ദ്യു​തി സ​പ്ലൈ, നെ​റ്റ് ക​ണ​ക്ടി​വി​റ്റി, ഗാ​ഡ്ജ​റ്റ് തീ​രെ ഇ​ല്ലാ​ത്ത​ത്, അ​ടി​സ്ഥാ​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത​ത്, അ​ധ്യാ​പ​ക​ര്‍​ക്ക് ബ​ന്ധ​പ്പെ​ടാ​ന്‍ ക​ഴി​യാ​ത്ത വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​ത്, സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ള്‍, പൊ​തു പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വ​രാ​നും പോ​കാ​നു​മു​ള്ള അ​സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ​വ.
പ​ഠ​നോ​ക​ര​ണം ഇ​ല്ലാ​ത്ത​വ​രാ​യി ജി​ല്ല​യി​ല്‍ ആ​കെ​യു​ള്ള​ത് ര​ണ്ടാ​യി​ര​ത്തോ​ളം കു​ട്ടി​ക​ളാ​ണ്. ഇ​വ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ മു​ന്‍​കൈ എ​ടു​ത്താ​ണ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​ത്. ഉ​പ​ക​ര​ണം ന​ല്‍​കു​ന്ന​തി​ല്‍ ആ​ദ്യ പ​രി​ഗ​ണ​ന പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി​രി​ക്കും.
ജി​ല്ല​യി​ല്‍ പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 5882 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഒ​ന്നു​മു​ത​ല്‍ പ​ത്ത് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന​ത്. ഇ​വ​രി​ല്‍ 655 പേ​ര്‍​ക്കാ​ണ് സ്വ​ന്ത​മാ​യി ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​നു​ള്ള ഉ​പ​ക​ര​ണം ഇ​ല്ലാ​ത്ത​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഒ​ന്നാ​മ​ത്തെ മു​ന്‍​ഗ​ണ​ന​യെ​ന്ന രീ​തി​യി​ല്‍ പ​ര​മാ​വ​ധി പേ​ര്‍​ക്ക് ടാ​ബ്‌​ല​റ്റ് ന​ല്‍​കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
ജി​ല്ല​യി​ല്‍ ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​ത​യു​ടെ​യും പ്ര​ശ്ന​ങ്ങ​ളു​ണ്ട്. ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ടെ​ലി​കോം ക​മ്പ​നി​ക​ളു​ടെ യോ​ഗം ക​ഴി​ഞ്ഞ​ദി​വ​സം വി​ളി​ച്ചു​ചേ​ര്‍​ത്തി​രു​ന്നു. മൊ​ബൈ​ല്‍ ട​വ​ര്‍ സ്ഥാ​പി​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥു​ക​ള്‍​ക്കും ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി 12ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ യോ​ഗം ചേ​രും. ജി​ല്ല​യി​ലെ എം​പി​മാ​ര്‍, എം​എ​ല്‍ എ ​മാ​ര്‍ ,ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ർ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

Related posts

വാ​ക്‌​സി​നേ​ഷ​ന്‍ 78 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച 198 പേര്‍ക്ക് കൂടി കൊവിഡ്…………

Aswathi Kottiyoor

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ 11 മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

Aswathi Kottiyoor
WordPress Image Lightbox