25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​ത് 424 ഡോ​ക്‌​ട​ർ​മാ​ർ​ക്ക്
kannur

ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​ത് 424 ഡോ​ക്‌​ട​ർ​മാ​ർ​ക്ക്

​കണ്ണൂ​ർ: എ​ല്ലാ ത​ല​ത്തി​ലു​ള്ള​വ​രെ​യും കോ​വി​ഡ് പി​ടി​കൂ​ടു​ന്നു​ണ്ടെ​ങ്കി​ലും ഡോ​ക്‌​ട​ർ​മാ​ർ​ക്കി​ട​യി​ൽ കോ​വി​ഡ് ബാ​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു. ഒ​ന്നും ര​ണ്ടും കോ​വി​ഡ് ത​രം​ഗ​ത്തി​ൽ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​ത് 424 ഡോ​ക്‌​ട​ർ​മാ​ർ​ക്കാ​ണ്. അ​ലോ​പ്പ​തി വി​ഭാ​ഗ​ത്തി​ൽ മാ​ത്രം 305 ഡോ​ക്‌​ട​ർ​മാ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.
ഇ​തി​ൽ ഒ​രു ഡോ​ക്‌​ട​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ക​ണ്ണൂ​ർ ചെ​റു​കു​ന്നി​ലെ ഡോ. ​വി​ജ​യ​നാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. കൂ​ടാ​തെ 65 ദ​ന്ത​ൽ ഡോ​ക്‌​ട​ർ​മാ​രെ​യും കോ​വി​ഡ് പി​ടി​കൂ​ടി. 31 ആ​യു​ർ​വേ​ദ ഡോ​ക്‌​ട​ർ​മാ​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ചു. ഇ​തു​കൂ​ടാ​തെ 21 ഹോ​മി​യോ ഡോ​ക്‌​ട​ർ​മാ​ർ​ക്കും യു​നാ​നി ചി​കി​ത്സ ന​ട​ത്തു​ന്ന ഒ​രാ​ൾ​ക്കും പ്ര​കൃ‌​തി​ചി​കി​ത്സ ന​ട​ത്തു​ന്ന ഒ​രു വൈ​ദ്യ​നും കോ​വി​ഡ് ബാ​ധി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കി​ൽ പ​റ​യു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച​വ​ർ ഏ​റെ​പ്പേ​രും സു​ഖം പ്രാ​പി​ച്ചു. ഇ​തി​ൽ പ​ല ഡോ​ക്‌​ട​ർ​മാ​രും വീ​ടു​ക​ളി​ൽ ത​ന്നെ​യാ​ണ് ചി​കി​ത്സ ന​ട​ത്തി​യ​ത്. കോ​വി​ഡ് ബാ​ധി​ച്ച മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ എ​ണ്ണം ഇ​തി​ലും എ​ത്ര​യോ കൂ​ടു​ത​ലാ​ണ്. കോ​വി​ഡ് ത​രം​ഗ​ങ്ങ​ളി​ൽ എ​ല്ലാ​വി​ഭാ​ഗം ആ​ളു​ക​ളി​ലും രോ​ഗം പ​ട​ർ​ന്നു​പി​ടി​ച്ചെ​ങ്കി​ലും കൂ​ടു​ത​ൽ ഡോ​ക്‌​ട​ർ​മാ​ർ​ക്ക് രോ​ഗം പി​ടി​കൂ​ടു​ന്ന​ത് ആ​രോ​ഗ്യ​രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കും.

Related posts

കണ്ണൂരിൽ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഓട്ടോഡ്രൈവർ അറസ്റ്റിൽ.

Aswathi Kottiyoor

ജൂണ്‍ അവസാനത്തോടെ അഴീക്കലില്‍ ചരക്കു കപ്പലെത്തും: തുറമുഖ വകുപ്പ് മന്ത്രി

Aswathi Kottiyoor

ആ​ദി​വാ​സി സം​ഘ​ട​ന​ക​ളു​ടെ ക​ള​ക്‌​ട​റേ​റ്റ് ധ​ർ​ണ ഇ​ന്ന്

Aswathi Kottiyoor
WordPress Image Lightbox