കണിച്ചാര്‍: പഞ്ചായത്ത് 11,12 വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കിഴക്കേ മാവടി പുഞ്ചവയല്‍ റോഡിന്റെ അരികിടിഞ്ഞത് പ്രദേശവാസികളായ 25 ഓളം കുടുംബങ്ങളുടെ യാത്ര ദുസ്സഹമാക്കുന്നു.
ഇരുപത് വര്‍ഷത്തോളം പഴക്കമുള്ള റോഡില്‍ കഴിഞ്ഞദിവസം രാത്രി ചെങ്കല്‍ കയറ്റിവന്ന ലോറി റോഡില്‍ കുടുങ്ങിയതാണ് റോഡിന്റെ അരികിടിയാന്‍ കാരണമായത്.
തലനാരിഴക്കാണ് വന്‍ അപകടത്തില്‍ നിന്നും വാഹനത്തില്‍ ഉണ്ടായവര്‍ രക്ഷപ്പെട്ടത്.പിന്നീട് ജെസിബി ഉപയോഗിച്ചാണ് ലോറി ഇവിടെ നിന്നും മാറ്റിയത്.
ഇതോടെയാണ് പ്രദേശവാസികളായവരുടെ യാത്ര ദുസ്സഹമായത്. ഇടിഞ്ഞ റോഡ് വാര്‍ഡ് മെമ്പര്‍ സുനി ജസ്റ്റിന്‍ സന്ദര്‍ശിച്ചു.റോഡ് എത്രയും പെട്ടെന്ന് തന്നെ പഞ്ചായത്ത് ഏറ്റെടുത്ത് പ്രദേശവാസികളുടെ യാത്ര സുഖമമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.