23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ജൂണ്‍ 16 മുതല്‍ 9 ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കും
Kerala

ജൂണ്‍ 16 മുതല്‍ 9 ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കും

സംസ്ഥാനത്ത് 9 ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ജൂണ്‍ 16 മുതലാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. ജൂണ്‍ 16,17 തീയതികളില്‍ 9 ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും.
മംഗലാപുരം – കോയമ്പത്തൂര്‍ – മംഗലാപുരം, മംഗലാപുരം – ചെന്നൈ – മംഗലാപുരം വെസ്റ്റ് കോസ്റ്റ്, മംഗലാപുരം – ചെന്നൈ – മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ – തിരുവനന്തപുരം – ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ – തിരുവനന്തപുരം – ചെന്നൈ വീക്കിലി സൂപ്പര്‍ ഫാസ്റ്റ്,
ചെന്നൈ – ആലപ്പുഴ – ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, മൈസൂര്‍ – കൊച്ചുവേളി – മൈസൂര്‍ എക്‌സ്പ്രസ്സ്, ബാംഗ്ലൂര്‍ – എറണാകുളം – ബാംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റ്, എറണാകുളം – കാരൈക്കല്‍ – എറണാകുളം എക്‌സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് സര്‍വീസ് പുനരാരംഭിക്കുന്നത്.
യാത്രക്കാര്‍ കുറഞ്ഞതോടെ സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ നിറുത്തലാക്കിയിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയ സാഹചര്യത്തിലാണ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്.

Related posts

പാ​ലി​ൽ മാ​ര​ക രാ​സ​വ​സ്തു​വാ​യ അ​ഫ്‌​ളാ​ടോ​ക്‌​സി​ൻ

Aswathi Kottiyoor

മുഖ്യമന്ത്രിക്ക്‌ വധഭീഷണി: യുവാവ്‌ അറസ്‌റ്റിൽ

Aswathi Kottiyoor

ഹയർസെക്കന്ററി ഏകജാലക പ്രവേശനം: ട്രയൽ അലോട്ട്മെന്റ് റിസൾട്ട് ചെവ്വാഴ്ച്ച

Aswathi Kottiyoor
WordPress Image Lightbox