25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സ​ബ്സി​ഡി വ​ളം ദു​രു​പ​യോ​ഗം ചെ​യ്താ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്നു കൃ​ഷി​മ​ന്ത്രി
Kerala

സ​ബ്സി​ഡി വ​ളം ദു​രു​പ​യോ​ഗം ചെ​യ്താ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്നു കൃ​ഷി​മ​ന്ത്രി

സ​​ബ്സി​​ഡി നി​​ര​​ക്കി​​ൽ ല​​ഭി​​ക്കു​​ന്ന വ​​ളം ആ​​രു ദു​​രു​​പ​​യോ​​ഗം ചെ​​യ്താ​​ലും അ​​വ​​ർ​​ക്കെ​​തി​​രേ ക​​ർ​​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നു കൃ​​ഷി​​മ​​ന്ത്രി പി. ​​പ്ര​​സാ​​ദ് നി​​യ​​മ​​സ​​ഭ​​യെ അ​​റി​​യി​​ച്ചു.

വ​​ള​​ങ്ങ​​ളു​​ടെ ദു​​രു​​പ​​യോ​​ഗം, പൂ​​ഴ്ത്തി​​വ​​യ്പ്, ക​​രി​​ഞ്ച​​ന്ത​​ എ​​ന്നി​​വ​​യ്ക്കെതിരേ ആ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ളാ​​ണു​​ണ്ടാ​​കു​​ന്ന​​തെ​​ന്നും ഡോ.​​മാ​​ത്യു കു​​ഴ​​ൽ​​നാ​​ട​​ന്‍റെ ശ്ര​​ദ്ധ​​ക്ഷ​​ണി​​ക്ക​​ലി​​ന് മ​​റു​​പ​​ടി​​യാ​​യി മ​​ന്ത്രി പ​​റ​​ഞ്ഞു.

ക​​ർ​​ഷ​​ക​​ർ​​ക്ക് പ്ര​​തി​​മാ​​സം 2500 കി​​ലോ​​ഗ്രാം (50 ചാ​​ക്ക്) വ​​ള​​മാ​​ണ് സ​​ബ്സി​​ഡി നി​​ര​​ക്കി​​ൽ ല​​ഭ്യ​​മാ​​ക്കു​​ന്ന​​ത്. പ്ലാ​​ന്‍റേ​​ഷ​​ൻ ക​​ർ​​ഷ​​ക​​ർ​​ക്ക് 1200 ചാ​​ക്ക് വ​​ള​​വും (60 മെ​​ട്രി​​ക് ട​​ണ്‍) ല​​ഭി​​ക്കു​​ന്നു​​ണ്ട്. ഇ​​ത് 60,000 കി​​ലോ​​ഗ്രാ​​മാ​​ണ്. ഒ​​രു ചെ​​റു​​കി​​ട, നാ​​മ​​മാ​​ത്ര ക​​ർ​​ഷ​​ക​​ന് പ്ര​​തി​​മാ​​സം 30 മെ​​ട്രി​​ക് ട​​ണ്‍ വ​​ളം മ​​തി​​യാ​​കു​​മെ​​ന്നാ​​ണ് ക​​ണ​​ക്ക്.

എ​​ന്നാ​​ൽ, പോ​​യി​​ന്‍റ് ഓ​​ഫ് സെ​​യി​​ൽ (പി​​ഒ​​എ​​സ്) മെ​​ഷി​​നു​​ക​​ൾ മു​​ഖേ​​ന വി​​ത​​ര​​ണം ചെ​​യ്യു​​ന്ന വ​​ള​​ങ്ങ​​ൾ​​ക്കാ​​ണു നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​തെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. പ്ര​​തി​​മാ​​സം രാ​​സ​​വ​​ള​​ങ്ങ​​ൾ വാ​​ങ്ങേ​​ണ്ടിവ​​രു​​ന്ന​​ത് ക​​ർ​​ഷ​​ക​​ർ​​ക്കു ബുദ്ധി​​മു​​ട്ടു​​ള്ള കാ​​ര്യ​​മാ​​ണ്. കൃ​​ഷിസ​​മ​​യ​​ത്ത് ആ​​വ​​ശ്യ​​മാ​​യ സ​​ബ്സി​​ഡി വ​​ളം ഒ​​ന്നി​​ച്ചു വാ​​ങ്ങാ​​ൻ ഇ​​പ്പോ​​ഴ​​ത്തെ കേ​​ന്ദ്രസ​​ർ​​ക്കാ​​ർ നി​​ല​​പാ​​ടു മൂ​​ലം ക​​ഴി​​യു​​ന്നി​​ല്ലെ​​ന്നും ഈ ​​പ്ര​​ശ്നം കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ ശ്ര​​ദ്ധ​​യി​​ൽ പെ​​ടു​​ത്തി​​യ​​താ​​യും മ​​ന്ത്രി പ​​റ​​ഞ്ഞു. സ​​ബ്സി​​ഡി​​യോ​​ടു കൂ​​ടി​​യ രാ​​സ​​വ​​ള​​ത്തി​​ന് പ​​രി​​ധി ഏ​​ർ​​പ്പെ​​ടു​​ത്തി​​യ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി ക​​ർ​​ഷ​​ക​​രെ ആ​​ശ​​ങ്ക​​യി​​ലാ​​ക്കി​​യ വാ​​ർ​​ത്ത ഇ​​ന്ന​​ലെ ദീ​​പി​​ക റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു.

സ​​ബ്​​സി​​ഡി വ​​ളം കൃ​​ഷിവ​​കു​​പ്പി​​ലെ ചി​​ല ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ ഒ​​ത്താ​​ശ​​യോ​​ടെ ക​​ർ​​ഷ​​ക​​ർ​​ക്കു ന​​ൽ​​കാ​​തെ വ​​ക​​മാ​​റ്റു​​ന്ന​​താ​​യി മാ​​ത്യു കു​​ഴ​​ൽ നാ​​ട​​ൻ നി​​യ​​മ​​സ​​ഭ​​യി​​ൽ ആ​​രോ​​പി​​ച്ചു. കോ​​വി​​ഡ് മൂ​​ലം പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യ ക​​ർ​​ഷ​​ക​​ർ​​ക്കു സം​​ര​​ക്ഷ​​ണ​​മൊ​​രു​​ക്കാ​​ൻ നി​​യ​​മ​​ഭേ​​ദ​​ഗ​​തി കൊ​​ണ്ടുവ​​ര​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Related posts

കോ​വി​ഡ്: പ​രോ​ൾ ന​ൽ​കി​യ​ത് 600 ത​ട​വു​കാ​ർ​ക്ക്

18 ദി​വ​സം; സംസ്ഥാനത്ത് പെ​യ്ത​ത് 142% അ​ധി​കമ​ഴ

Aswathi Kottiyoor

പറവകള്‍ക്കൊരു പാനപാത്രം പദ്ധതി

Aswathi Kottiyoor
WordPress Image Lightbox