24.7 C
Iritty, IN
July 2, 2024
  • Home
  • kannur
  • അ​ഞ്ചി​ട​ങ്ങ​ളി​ല്‍ പു​തി​യ മൊ​ബൈ​ല്‍ ട​വ​റു​ക​ള്‍
kannur

അ​ഞ്ചി​ട​ങ്ങ​ളി​ല്‍ പു​തി​യ മൊ​ബൈ​ല്‍ ട​വ​റു​ക​ള്‍

ക​ണ്ണൂ​ർ: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ന്‍ ജി​ല്ല​യി​ലെ അ​ഞ്ച് ഇ​ട​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി പു​തി​യ മൊ​ബൈ​ല്‍ ട​വ​റു​ക​ള്‍ നി​ർ​മി​ക്കും.ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. സു​ഭാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത മൊ​ബൈ​ല്‍- ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന ദാ​താ​ക്ക​ളു​ടെ​യും ട​വ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് ക​മ്പ​നി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.
ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന കാ​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കാ​ന്‍ ക​ള​ക്ട​ർ ടി.​വി. സു​ഭാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ അ​ദാ​ല​ത്തി​ല്‍ ജി​ല്ല​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​ത ഇ​ല്ലാ​ത്ത കാ​ര്യം വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നാ​യി മൊ​ബൈ​ല്‍ ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​ടെ​യും ട​വ​ര്‍ നി​ര്‍​മാ​താ​ക്ക​ളു​ടെ​യും യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്.
ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ലെ ചേ​ലോ​റ, ക​തി​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം മൈ​ല്‍, പാ​നൂ​ര്‍, ക​ണ്ണ​പു​രം, മു​ഴ​പ്പി​ല​ങ്ങാ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പു​തി​യ ട​വ​റു​ക​ള്‍ സ്ഥാ​പി​ക്കു​ക. ഇ​വി​ട​ങ്ങ​ളി​ല്‍ എ​ത്ര​യും വേ​ഗം ട​വ​ര്‍ നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ന്‍ ട​വ​ര്‍ വി​ഷ​ന്‍, റി​ല​യ​ന്‍​സ് എ​ന്നി​വ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി. ആ​റ​ളം, പേ​രാ​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നെ​റ്റ്‌​വ​ര്‍​ക്ക് പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ബി​എ​സ്എ​ന്‍​എ​ല്ലി​നെ ക​ള​ക്ട​ർ ചു​മ​ത​ല​പ്പെ​ടു​ത്തി. മ​റ്റി​ട​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന നെ​റ്റ് വ​ര്‍​ക്ക് പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ഉ​ട​ന്‍ പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള ന​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു.
ട​വ​ര്‍ നി​ര്‍​മാ​ണ​ത്തി​നു​ള്ള അ​നു​മ​തി​ക്കാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ല​ഭി​ച്ചി​ട്ടു​ള്ള അ​പേ​ക്ഷ​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ എ​ത്ര​യും വേ​ഗം തീ​രു​മാ​ന​മെ​ടു​ക്കു​ക​യും അ​തു​വ​ഴി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം എ​ളു​പ്പ​മാ​ക്കാ​ന്‍ വ​ഴി​യൊ​രു​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് സ​ഹ​ക​ര​ണ​മു​ണ്ടാ​ക​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

കിണറ്റിൽ വീണ സഹോദരനെ പൈപ്പിലൂടെ ഊർന്നിറങ്ങി രക്ഷിച്ച് 8 വയസ്സുകാരി; മിഠായിപ്പൊതിയുമായി മന്ത്രി

Aswathi Kottiyoor

50 ശ​ത​മാ​നം കി​ട​ക്ക​ക​ള്‍ കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് മാ​റ്റി​വ​യ്ക്ക​ണം

Aswathi Kottiyoor

സൗ​രോ​ർ​ജ​ത്തി​ൽ നി​ന്ന് ആ​യി​രം മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദ​നം ല​ക്ഷ്യം: മ​ന്ത്രി മ​ണി

Aswathi Kottiyoor
WordPress Image Lightbox