31.2 C
Iritty, IN
May 18, 2024
  • Home
  • Kelakam
  • മാര്‍ക്കറ്റുകളില്‍ മത്സ്യവില കുതിക്കുന്നു
Kelakam

മാര്‍ക്കറ്റുകളില്‍ മത്സ്യവില കുതിക്കുന്നു

കേളകം: ലോക്ക്ഡൗണിനെ തുടര്‍ന്ന് തദ്ദേശീയ മത്സ്യത്തിന്റെയും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മത്സ്യത്തിന്റെയും വരവ് കുറഞ്ഞതിനെ തുടര്‍ന്ന് മാര്‍ക്കറ്റുകളില്‍ മത്സ്യവില കുതിക്കുന്നു. സാധാരണക്കാരന്റെ ഇഷ്ട ഇനങ്ങളായ മത്തിക്കും അയലയ്ക്കും തീവില തന്നെയാണ്.

ലോക്ക് ഡൗണ്‍ നീളുകയും കാലവര്‍ഷം നേരത്തെ എത്തുകയും ചെയ്താല്‍ മത്സ്യവില വീണ്ടും കുതിക്കുമെന്നാണ് മത്സ്യവ്യാപാരികള്‍ പറയുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ മത്തിക്ക് കിലോയ്ക്ക് 220 രൂപയ്ക്ക് മുകളിലായിരുന്നു വില. ചിലയിടങ്ങളില്‍ 300 രൂപയ്ക്കാണ് വില്‍പന നടന്നത്. അയല കിലോയ്ക്ക് 300 രൂപയ്ക്ക് വില്‍പന നടത്തിയപ്പോള്‍ വന്‍തോതില്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന പുയാപ്ള മത്സ്യത്തിന് 230 രൂപയായിരുന്നു വില. ചിലയിടങ്ങളില്‍ ഇതു 250 രൂപയ്ക്കുവരെ വില്‍പന നടത്തി. ഇഷ്ടമത്സ്യമായ കരിമീന്‍ ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമല്ല.ഇതര സംസ്ഥാനത്തുനിന്നെത്തുന്ന ചെമ്മീന്‍ 360, 500, 600 എന്നിങ്ങനെയുള്ള വിലയ്ക്കാണ് വില്‍പന നടത്തിയത്. ആവോലി,അയക്കൂറ തുടങ്ങിയ മത്സ്യങ്ങള്‍ക്കും വലിയ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്.മഴയും ലോക്ഡൗണും വരുന്നതോടെ മത്സ്യങ്ങളുടെ ലഭ്യത കുറയുന്നതോടൊപ്പം വന്‍ വിലയിലേക്ക് കുതിക്കുമെന്നാണ് സൂചന.

Related posts

എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു

Aswathi Kottiyoor

അടക്കാത്തോട് പുലിയിളക്കൽ സന്തോഷിന്റെ മരണം: മുട്ടുമാറ്റി സ്വദേശി ചേന്നാട്ട് ജോബിൻ കേളകംപോലീസ് സ്റ്റേഷനിൽ കീഴടങ്ങി

Aswathi Kottiyoor

ഗോത്രകലകളും ചരിത്രവും എന്ന വിഷയത്തിൽ സെമിനാര്‍ നടന്നു

Aswathi Kottiyoor
WordPress Image Lightbox