20.8 C
Iritty, IN
November 23, 2024
  • Home
  • kannur
  • ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പഠനോപകരണ വിതരണം ആരംഭിച്ചു
kannur

ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പഠനോപകരണ വിതരണം ആരംഭിച്ചു

കണ്ണൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പഠനോപകരണ വിതരണം ആരംഭിച്ചു. മലയോര-തീരദേശ പ്രദേശങ്ങൾ, മറ്റു കോളനി പിന്നോക്ക മേഖലകൾ കേന്ദ്രീകരിച്ചാണ് വിതരണം ആരംഭിച്ചത്.

ദിവസങ്ങൾ നീണ്ട സർവേയുടെ ഭാഗമായാണ് വിവിധ മണ്ഡലങ്ങളിൽ കർമ്മ നിരധരായ പ്രവർത്തകർ ഈ കോവിഡ് പ്രതിസന്ധി ഘട്ടത്തിലും നിർധനരായ വിദ്യാർത്ഥികളെ കൃത്യമായി ഓരോ പ്രദേശത്തും കണ്ടെത്തുകയും പഠനോപകരണ വിതരണവും നടപ്പിലാക്കുന്നത്. ₹100 രൂപ ചലഞ്ച്,നോട്ട് ബുക്ക്‌,പേന,പെൻസിൽ തുടങ്ങിയവ പൊതു ജനങ്ങളിൽ നിന്ന് കളക്ട് ചെയ്താണ് ഇതിനാവശ്യമായ വിഭവസമാഹാരണം നടത്തിയത്.

ലോക്ഡൗൺ ഒരുപാട് കുടുംബങ്ങളെ മുമ്പ് ഉള്ളതിനേക്കാൾ പതിന്മടങ്ങാണ് പ്രതിസന്ധിയിലാഴ്ത്തിയത്. പുതിയ അദ്ധ്യയന വർഷം ആരംഭിച്ചിട്ടും ജില്ലയിലെ പിന്നോക്ക – ആദിവാസി – തീരദേശ കോളനി മേഖലകളിൽ ആവശ്യമായ വിദ്യാഭ്യാസ – സാമ്പത്തിക പാക്കേജ് നടപ്പിലാക്കാൻ സർക്കാർ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല.
ഇതിനെല്ലാം പുറമെ ഭൂരിപക്ഷ പിന്നോക്ക മേഖലകളിലും ഓൺലൈൻ ക്ലാസുകൾക്ക് കഴിഞ്ഞ വർഷത്തെ അതേ പ്രതിസന്ധി ഇപ്പോഴും നേരിടുന്നുണ്ട്. ഓൺലൈൻ അദാലാത്തുകളിലും മാധ്യമ റിപ്പോർട്ടുകളിലും ദിവസവും ഇത്തരം വാർത്തകളും പരാതികളും ഉയർന്നിട്ടും അവശ്യ നടപടികളോ പരിഹാര മാർഗങ്ങളോ ജില്ലാ ഭരണകുടം ഇത് വരെ സ്വീകരിച്ചിട്ടില്ല. ഓൺലൈൻ വിദ്യാഭ്യാസത്തിൽ നിന്നും ഒരു വിദ്യാർത്ഥിയും പുറം തള്ളപെടുന്നതല്ല എന്ന് ഉറപ്പാക്കേണ്ടത് സർക്കാർ ഉത്തരവാദിത്തമാണ്, പിന്നോക്ക – ആദിവാസി – മലയോര പ്രദേശങ്ങളിലെ ഈ വിദ്യാഭ്യാസ വിവേചനത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധത്തിന് ഫ്രറ്റേണിറ്റി കണ്ണൂർ ജില്ലാ കമ്മിറ്റി വരും ദിവസങ്ങളിൽ നേതൃത്വം കൊടുക്കും.

Related posts

ജില്ലയില്‍ ഇന്ന്177 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു………

Aswathi Kottiyoor

ഗ്രാമങ്ങളുടെ വികസനത്തിൽഗ്രന്ഥശാലകളുടെ ഇടപെടൽമികച്ചത്‌: ഡോ. തോമസ്‌ ഐസക്‌

Aswathi Kottiyoor

കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് സൂപ്പർ എക്സ്പ്രസ്സ് എയർ ബസ്സ്

Aswathi Kottiyoor
WordPress Image Lightbox