24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • പ്രീ-പ്രൈമറി അദ്ധ്യാപകര്‍ക്കും ആയമാര്‍ക്കും 1000 രൂപ ഓണറേറിയം വര്‍ദ്ധിപ്പിക്കും
Kerala

പ്രീ-പ്രൈമറി അദ്ധ്യാപകര്‍ക്കും ആയമാര്‍ക്കും 1000 രൂപ ഓണറേറിയം വര്‍ദ്ധിപ്പിക്കും

സംസ്ഥാനത്തെ സര്ക്കാര്‍ സ്കൂളുകളോടനുബന്ധിച്ച്‌ അദ്ധ്യാപക രക്ഷകര്തൃ സമിതികളുടെ നിയന്ത്രണത്തില്‍ പ്രവര്ത്തിക്കുന്ന അംഗീകൃത പ്രീ-പ്രൈമറി വിഭാഗത്തിലെ അദ്ധ്യാപകര്ക്കും ആയമാര്ക്കും 07.02.2012 ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ സര്ക്കാര്‍ ഓണറേറിയം നല്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി.

സര്ക്കാരിന്റെ മുന്കൂര്‍ അനുമതിയില്ലാതെ സംസ്ഥാനത്ത് പുതുതായി പ്രീ-പ്രൈമറി ആരംഭിക്കുവാന് പാടില്ല എന്ന നിര്ദ്ദേശം നിലനില്ക്കുന്നതിനാലാണ് 2012 – ന് ശേഷം ആരംഭിച്ച പ്രീപ്രൈമറി അധ്യാപകര്ക്കും ആയമാര്ക്കും ഓണറേറിയം നല്കാന്‍ കഴിയാത്തതെന്നും അഡ്വ. ഡി കെ മുരളിയുടെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
2021–22 ലെ ബഡ്ജറ്റിന്മേലുള്ള മറുപടി പ്രസംഗത്തില്‍ പ്രഖ്യാപിച്ച പ്രകാരം 2012 ന് ശേഷം ആരംഭിച്ച ഗവ. പ്രീപ്രൈമറി സ്കൂളുകളിലെ 2267 ടീച്ചര്‍മാര്‍ക്കും 1097 ആയമാര്‍ക്കും 1000 രൂപ 01.04.2021 മുതല്‍ വര്‍ദ്ധിപ്പിക്കുന്നതിന് തത്ത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഉത്തരവില്‍ എയ്ഡഡ് സ്കൂളുകളോട് അനുബന്ധിച്ച്‌ പ്രവര്‍ത്തിക്കുന്ന പ്രീ-പ്രൈമറി വിഭാഗത്തെ സംബന്ധിച്ച്‌ പരാമര്‍ശിച്ചിട്ടില്ല. അതുസംബന്ധിച്ച്‌ വിദ്യാഭ്യാസ വകുപ്പ് സമര്‍പ്പിച്ച ഫയല്‍ ധനകാര്യ വകുപ്പിന്റെ പരിശോധനയിലാണ്.

2011- 12 വരെ ആരംഭിച്ചിട്ടുള്ള പ്രീ-പ്രൈമറി സ്കൂളുകളിലാണ് നിലവില്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഉച്ചഭക്ഷണം നല്‍കി വരുന്നത്. 2012 -13 മുതല്‍ പുതിയ പ്രീ-പ്രൈമറികള്‍ ആരംഭിക്കുവാന്‍ അനുവാദം നല്‍കാത്ത സാഹചര്യത്തിലാണ് ഉച്ചഭക്ഷണം നല്‍കാന്‍ കഴിയാത്തത്. കൂടാതെ 2015-ലെ കേന്ദ്ര ഉച്ചഭക്ഷണ പദ്ധതിയുടെ നിയമ പ്രകാരം (MID DAY MEALS RULES 2015) സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളിലെ 1 മുതല്‍ 8 വരെ ക്ലാസിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഉച്ചഭക്ഷണ പദ്ധതിക്ക് അര്‍ഹതയുള്ളത്. എന്നിരുന്നാലും 2,50,000 പ്രീ-പ്രൈമറി കുട്ടികളെ കൂടി ഇതിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2012-നു ശേഷം ആരംഭിച്ച പ്രീ-പ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികളെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച വിഷയം പരിശോധിച്ചു വരുന്നു.മന്ത്രി അറിയിച്ചു

Related posts

കോഴിപ്പോര് നടത്തിയ ഏഴുപേരെ പൊലീസ് പിടികൂടി

Aswathi Kottiyoor

ദേശീയ ജലപാത: 160 കിലോമീറ്ററിലെ ഡിപിആർ കേന്ദ്രാനുമതിക്കു കൈമാറുമെന്ന് മുഖ്യമന്ത്രി.

Aswathi Kottiyoor

അടുത്ത 24 മണിക്കൂറിൽ (10.05.2021) കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ.വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്

Aswathi Kottiyoor
WordPress Image Lightbox