27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
Kerala

ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

ജൂണ്‍ 10 മുതല്‍ 12 വരെ കേരളതീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ഇന്നു (ജൂണ്‍ 08) മുതല്‍ ജൂണ്‍ 10 വരെ വടക്ക്പടിഞ്ഞാറ് അറബിക്കടല്‍, പടിഞ്ഞാറന്‍ അറബിക്കടലിന്റെ മധ്യഭാഗം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെയും തെക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്ത് ഇന്നും നാളെയും (ജൂണ്‍ 08,09) മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെയും ജൂണ്‍ 10ന് 50 മുതല്‍ 60 കി.മീ വരെയും വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

ജൂണ്‍ 11, 12 തീയതികളില്‍ തെക്ക് ബംഗാള്‍ ഉള്‍ക്കടല്‍, ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതു മുന്‍നിര്‍ത്തി ഈ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.

Related posts

പൊതുജനങ്ങളുമായി അടുത്തിടപഴകുന്നവര്‍ അതിവേഗം വാക്‌സിന്‍ സ്വീകരിക്കണം

Aswathi Kottiyoor

പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്ബര്‍ പ്ലേറ്റില്ലെങ്കില്‍ 10 വര്‍ഷത്തെ റോഡ് നികുതിയ്ക്ക് തുല്യമായ പിഴ

Aswathi Kottiyoor

കേരളം കാർബൺ ന്യൂട്രൽ സംസ്ഥാനമാകും: മന്ത്രി പി പ്രസാദ്

Aswathi Kottiyoor
WordPress Image Lightbox