28.5 C
Iritty, IN
August 15, 2024
  • Home
  • Iritty
  • കൊവിഡ് വാക്സിൻ: വ്യാപാരികളെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തണം – വ്യാപാരി വ്യവസായി സമിതി
Iritty

കൊവിഡ് വാക്സിൻ: വ്യാപാരികളെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തണം – വ്യാപാരി വ്യവസായി സമിതി

ഇരിട്ടി: കൊവിഡ് വ്യാപനത്തിൽ ഇരകളായി ദുരിതമനുഭവിക്കുന്ന വ്യാപാരികളെയും കൊവിഡ് വാക്സിനേഷൻ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി സമിതി ഇരിട്ടി മേഖലാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. കൊവിടിന്റെ രണ്ടാം വ്യാപനത്തിൽ ജീവൻ നഷ്ടമായ ഇരിട്ടിയിലെ വ്യാപാരികളായ റഹ്മമത്ത് ട്രേഡേർസ് പലചരക്ക് മൊത്തവ്യാപാരി ആർ. ടി.മുഹമ്മദ്, ത്രീസ്റ്റാർ പച്ചക്കറി മൊത്തവ്യാപാരി എ.പി. അബ്ദുൾ റഹ്മാൻ, ദീപരഞ്ചിത്ത് ലൈറ്റ് ആൻ്റ് സൗണ്ട് ഉടമ പി.വി. നാരായണൻ, സഫ മലഞ്ചരക്ക് വ്യാപാരി കെ.പി. ഷെബീർ, എ ടി സി ഉടമ, എ .ടി. സി. മുഹമ്മദ്, സ്വർണ്ണ വ്യാപാരി പി.വി. അബ്ദുൾ സലാം ( അർച്ചന ജ്വല്ലറി ), മുൻ കാല വ്യാപാരി കെ.പി. കമാൽ ഹാജി, പുതിയ ബസ് സ്റ്റാൻ്റിലെ മിൽക്ക് ബൂത്ത് നടത്തിപ്പുകാരൻ പി.ഗോവിന്ദൻ എടക്കാനം, എന്നിവരുടെയും ഇരിട്ടിയിലെ ഓട്ടോ തൊഴിലാളി നിർമ്മൽ, ഇരിട്ടിയിലെ ചുമട്ട് തൊഴിലാളികളായിരുന്ന അസീസ് (വിളക്കോട്), അലി പുന്നാട് എന്നിവരുടെയും വേർപാടിൽ യോഗം അനുശോചിച്ചു. മേഖലാ രക്ഷാധികാരി അബ്ദുൾ ലത്തീഫ് പൊയിലൻ അധ്യക്ഷനായി. പ്രഭാകരൻ പുതുക്കളം, ബിജു എൻ.കെ. ന്യൂ ലക്കി, വിശ്വനാഥൻ സംഗം, കെ. റഷീദ്, യു.അച്ചുതൻ , കെ.എം. ബേബി, എൻ.വി. ശിവശങ്കരൻ എന്നിവർ സംസാരിച്ചു.

Related posts

മാവോയിസ്റ്റ് ഭീഷണി – കരിക്കോട്ടക്കരിയിൽ രണ്ട് പ്ലാറ്റൂൺ കേന്ദ്രസേനയെ നിയോഗിച്ചു………..

Aswathi Kottiyoor

സജിത്ത് ലാൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

Aswathi Kottiyoor

തില്ലങ്കേരിയിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിലുമായി യുവാവ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox