30.1 C
Iritty, IN
September 15, 2024
  • Home
  • Uncategorized
  • സ്വാതന്ത്ര്യദിന ഓഫറുകൾ കണ്ട് ജ്വല്ലറിയിലേക്കാണോ; സ്വർണം വാങ്ങും മുമ്പ് പവന്റെ വില അറിയാം
Uncategorized

സ്വാതന്ത്ര്യദിന ഓഫറുകൾ കണ്ട് ജ്വല്ലറിയിലേക്കാണോ; സ്വർണം വാങ്ങും മുമ്പ് പവന്റെ വില അറിയാം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ആഴ്‌ച കുത്തനെ ഉയർന്ന സ്വർണവില ഇന്നലെ കുറഞ്ഞിരുന്നു. പവന് 80 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52,440 രൂപയാണ്.

കഴിഞ്ഞ മാസം 23 ന് ധനമന്ത്രി നിർമ്മല സീതാരാമൻ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതോടെ രാജ്യത്ത് സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. ബജറ്റിന് ശേഷം ആദ്യമായാണ് സ്വർണവില 52,000 കടക്കുന്നത്.

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6555 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5420 രൂപയാണ്. ഇന്നലെ കുറഞ്ഞ വെള്ളിയുടെ വില ഇന്ന് വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ്.

Related posts

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്ന സംഭവം; പ്രതി അറസ്റ്റിൽ, കാർ കത്തിച്ചതും ഇയാൾ തന്നെ

Aswathi Kottiyoor

വികസന പദ്ധതികളുടെ സർവേ: മരം മുറിയ്ക്കാനും ചെറിയ രീതിയിൽ വനം തുരക്കാനും അനുമതി ആവശ്യമില്ല

Aswathi Kottiyoor

വീണ്ടും ജീവനെടുത്ത് ടിപ്പർ: ബൈക്കിൽ ടിപ്പറിടിച്ച് യുവാവ് മരിച്ചു; അപകടം കണ്ണൂർ പയ്യന്നൂരിൽ

Aswathi Kottiyoor
WordPress Image Lightbox