24.4 C
Iritty, IN
July 3, 2024
  • Home
  • kannur
  • വ​ന്യ​മൃ​ഗ​ശ​ല്യം: എ​ട്ടി​ന് ഇ​ന്‍​ഫാം ക​ര്‍​ഷ​ക​ന്‍റെ ക​ണ്ണീ​ര്‍​ദി​ന​മാ​യി ആ​ച​രി​ക്കും
kannur

വ​ന്യ​മൃ​ഗ​ശ​ല്യം: എ​ട്ടി​ന് ഇ​ന്‍​ഫാം ക​ര്‍​ഷ​ക​ന്‍റെ ക​ണ്ണീ​ര്‍​ദി​ന​മാ​യി ആ​ച​രി​ക്കും

ക​​​ണ്ണൂ​​​ർ: വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ൾ നാ​​​ൾ​​​ക്കു​​​നാ​​​ൾ ക​​​ർ​​​ഷ​​​ക​​​രു​​​ടെ ജീ​​​വ​​​നും സ്വ​​​ത്തി​​​നും ഭീ​​​ഷ​​​ണി​​​യു​​​യ​​​ർ​​​ത്തു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ്ര​​​ശ്ന​​​ത്തി​​​ൽ അ​​​ധി​​​കൃ​​​ത​​​രു​​​ടെ ക​​​ണ്ണ് തു​​​റ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഇ​​​ൻ​​​ഫാം ദേ​​​ശീ​​​യ സ​​​മി​​​തി ഈ​​​ മാ​​​സം എ​​​ട്ടി​​​ന് ക​​​ർ​​​ഷ​​​ക​​​ന്‍റെ ക​​​ണ്ണീ​​​ർ ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും. ദേ​​​ശീ​​​യ ര​​​ക്ഷാ​​​ധി​​​കാ​​​രി​ താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ര്‍ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യി ന​​​ട​​​ന്ന യോ​​​ഗ​​​മാ​​​ണ് ഇ​​​ക്കാ​​​ര്യം തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

വ​​​ന്യ​​​മൃ​​​ഗ​​​ശ​​​ല്യം കാ​​​ര​​​ണം ക​​​ർ​​​ഷ​​​ക​​​രു​​​ടെ ജീ​​​വി​​​തം പൊ​​​റു​​​തി​​​മു​​​ട്ടി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് യോ​​​ഗം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ക​​​ർ​​​ഷ​​​ക​​​ൻ ക​​​ട​​​മെ​​​ടു​​​ത്ത് കൃ​​​ഷി ചെ​​​യ്ത​​​തു മു​​​ഴു​​​വ​​​നും വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ള്‍ ന​​​ശി​​​പ്പി​​​ക്കു​​​ന്നു.

ക​​​ര്‍​ഷ​​​ക​​​ന്‍റെ ജീ​​​വ​​​നും സ്വ​​​ത്തി​​​നും സം​​​ര​​​ക്ഷ​​​ണ​​​മി​​​ല്ല. വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​നം ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് ഉ​​​പ​​​കാ​​​ര​​​പ്ര​​​ദ​​​മാ​​​കു​​​ന്നി​​​ല്ല. പ​​​ല​​​പ്രാ​​​വ​​​ശ്യം വ​​​ന്യ​​​മൃ​​​ഗ​​​ശ​​​ല്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് സ​​​ര്‍​ക്കാ​​​രി​​​നും വ​​​നം​​​വ​​​കു​​​പ്പി​​​നും നി​​​വേ​​​ദ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും യാ​​​തൊ​​​രു പ്ര​​​യോ​​​ജ​​​ന​​​വും ല​​​ഭി​​​ച്ചി​​​ല്ല. -യോ​​​ഗം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

വ​​​ന്യ​​​മൃ​​​ഗ​​​ശ​​​ല്യ​​​ത്തി​​​ന് ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​രം ഉ​​​ണ്ടാ​​​കു​​​വാ​​​ന്‍ വീ​​​ണ്ടും ക​​​ര്‍​ഷ​​​ക​​​ര്‍ രം​​​ഗ​​​ത്തു​​​ വ​​​ര​​​ണ​​​മെ​​​ന്നും സ​​​ര്‍​ക്കാ​​​രി​​​നെ ക​​​ര്‍​ഷ​​​ക​​​ന്‍റെ ദു​​​രി​​​ത​​​ങ്ങ​​​ള്‍ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ച്ച ബി​​​ഷ​​​പ് മാ​​​ര്‍ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

എ​​​ട്ടി​​​നു കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ചാ​​​യി​​​രി​​​ക്കും പ്ര​​​തി​​​ഷേ​​​ധം. ക​​​ര്‍​ഷ​​​ക​​​ര്‍​ അ​​​വ​​​രു​​​ടെ വീ​​​ട്ടുമു​​​റ്റ​​​ത്ത് ‘ക​​​ര്‍​ഷ​​​ക​​​രെ വ​​​ന്യ​​​മൃ​​​ഗ​​​ത്തി​​​ല്‍​നി​​​ന്നു ര​​​ക്ഷി​​​ക്കു​​​ക’ തു​​​ട​​​ങ്ങി​​​യ പ്ല​​​ക്കാ​​​ര്‍​ഡു​​​ക​​​ള്‍ ഉ​​​യ​​​ര്‍​ത്തി​​​പ്പി​​​ടി​​​ച്ച് സ​​​മ​​​രം ചെ​​​യ്യും. ഈ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ല്‍ മു​​​ഴു​​​വ​​​ന്‍ ഇ​​​ന്‍​ഫാം പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും ക​​​ര്‍​ഷ​​​ക​​​സം​​​ഘ​​​ട​​​ന​​​ക​​​ളും മു​​​ഴു​​​വ​​​ന്‍ ക​​​ര്‍​ഷ​​​ക​​​രും പ​​​ങ്കു​​​ചേ​​​ര​​​ണ​​​മെ​​​ന്ന് യോ​​​ഗം അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

യോ​​​ഗ​​​ത്തി​​​ല്‍ ഇ​​​ന്‍​ഫാം ദേ​​​ശീ​​​യ ചെ​​​യ​​​ര്‍​മാ​​​ന്‍ മോ​​​ൺ. ജോ​​​സ​​​ഫ് ഒ​​​റ്റ​​​പ്ലാ​​​ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ദേ​​​ശീ​​​യ ഡ​​​യ​​​റ​​​ക്‌​​​ട​​​ര്‍ ഫാ. ​​​ജോ​​​സ് ചെ​​​റു​​​ക​​​ര​​​ക്കു​​​ന്നേ​​​ല്‍ ആ​​​മു​​​ഖ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ആ​​​ന്‍റ​​​ണി കൊ​​​ഴു​​​വ​​​നാ​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. മാ​​​ത്യു മാമ്പറ​​​മ്പി​​​ല്‍ (പാ​​​ലാ), ജോ​​​യി തെ​​​ങ്ങും​​​കു​​​ടി (മൂ​​​വാ​​​റ്റു​​​പു​​​ഴ), ഫാ. ​​​ജോ​​​സ​​​ഫ് കാ​​​വ​​​നാ​​​ടി (ത​​​ല​​​ശേ​​​രി), ഫാ. ​​​ജോ​​​സ് ത​​​റ​​​പ്പേ​​​ല്‍ (പാ​​​ലാ), ജോ​​​സ​​​ഫ് കാ​​​രി​​​യാ​​​ങ്ക​​​ല്‍ (മ​​​ല​​​പ്പു​​​റം), സ്ക​​​റി​​​യ നെ​​​ല്ലം​​​കു​​​ഴി (ക​​​ണ്ണൂ​​​ര്‍), ഫാ. ​​​തോ​​​മ​​​സ് മ​​​റ്റ​​​മു​​​ണ്ട​​​യി​​​ല്‍ (കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി), വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ (കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി), പി.​​​സി. സി​​​റി​​​യ​​​ക്‌ (എ​​​റ​​​ണാ​​​കു​​​ളം), ബേ​​​ബി പെ​​​രു​​​മാ​​​ലി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. ജോ​​​സ് എ​​​ട​​​പ്പാ​​​ട്ട് (മൂ​​​വാ​​​റ്റു​​​പു​​​ഴ) സ്വാ​​​ഗ​​​ത​​​വും മൊ​​​യ്തീ​​​ന്‍ ഹാ​​​ജി (മൂ​​​വാ​​​റ്റു​​​പു​​​ഴ) ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.

Related posts

വൈ​കി വ​ന്ന അ​വ​ധി​യി​ൽ വ​ല​ഞ്ഞ​ത് ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും

Aswathi Kottiyoor

ആറളം ഫാമിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങളും മരണങ്ങളും ദൗർഭാഗ്യകരവും ദുഃഖകരവുമാണെന്ന് തലശ്ശേരി ആർച്ച് ബിഷപ്

Aswathi Kottiyoor

പുഷ്പന് വീടുവെച്ച് നല്‍കി ഡിവൈഎഫ്‌ഐ; താക്കോല്‍ദാനം 27ന്

Aswathi Kottiyoor
WordPress Image Lightbox