25.9 C
Iritty, IN
July 1, 2024
  • Home
  • kannur
  • കോവിഡ് പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങൾക്ക് ഇരിട്ടി ഗ്രീൻലീഫിൻ്റെ കൈത്താങ്ങ്………..
kannur

കോവിഡ് പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങൾക്ക് ഇരിട്ടി ഗ്രീൻലീഫിൻ്റെ കൈത്താങ്ങ്………..

ഇരിട്ടി: കോവി പ്രതിരോധ പ്രവർത്തനങ്ങൾക്കായി മലയോരത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇരിട്ടി ഗ്രീൻലീഫിൻ്റെ ധനസഹായം കൈത്താങ്ങായി…
സംഘടനാ പ്രവർത്തന പരിധിയിൽപ്പെട്ട ഗ്രാമപഞ്ചായത്തുകൾക്ക് പതിനായിരം രൂപ വീതവും നഗരസഭയ്ക്ക് കാൽ ലക്ഷം രൂപയുമാണ് കോവിഡ്’ പ്രതിരോധ ഇടപെടലുകൾക്കായി നൽകിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ഭക്ഷ്യകിറ്റ് വിതരണം, ഭക്ഷണ , മരുന്നുവിതരണം , കോവിഡ് രോഗികൾക്കുള്ള യാത്രാ സംവിധാനത്തിൻ്റെ ഇന്ധനച്ചിലവ്,
പ്രതിരോധ സാമഗ്രികളായ പി.പി.ഇ കിറ്റ്, സാനിറ്റൈസർ, മാസ്ക്ക്, ഹാൻ്റ് വാഷ്‌ തുടങ്ങിയവയുടെ വാങ്ങൽ, തുടങ്ങിയ ധാരാളം ചെലവുകൾ ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് മലയോരത്തെ പരിസ്ഥിതി കൂട്ടായ്മയായ ഗ്രീൻ ലീഫ് തദ്ദേശ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയത്.
ഇരിട്ടി നഗരസഭ, ആറളം, ഉളിക്കൽ, പായം, തില്ലങ്കേരി, അയ്യൻകുന്ന്, മുഴക്കുന്ന്, പടിയൂർ പഞ്ചായ ത്തുകൾ
എന്നീ തദ്ദേശ സ്ഥാപനങ്ങൾക്കാണ് സാമ്പത്തിക സഹായം നൽകിയത്
ഇരിട്ടി നഗരസഭാ അധ്യക്ഷ കെ. ശ്രീലതയ്ക്ക് ഗ്രീൻലീഫ് ചെയർമാൻ പി.രജീഷ് തുക കൈമാറി ഉദ്ഘാടനം ചെയ്തു., വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, സ്ഥിരം സമിതി അധ്യക്ഷരായ സുരേഷ്, കെ.സോയ, പി.കെ.ബൾക്കീസ്, സെക്രട്ടറി ഇൻ ചാർജ് എ .സ്വരൂപ്, ഗ്രീൻലീഫ് നിർവാഹക സമിതി അംഗങ്ങളായ സി. അഷ്റഫ്, പി. അശോകൻ എന്നിവർ പങ്കെടുത്തു.
ഗ്രീൻ ലീഫ് ചെയർമാൻ ഇ.രജീഷ്, സെക്രട്ടറി ജോഷി.എൻ.ജെ ,സ്ഥാപക ചെയർമാൻ ഡോ.എം.ജെ ,മാത്യു,
വൈസ് ചെയർമാൻമാരായ സി. ബാബു, പി. റഫീഖ്, ട്രഷറർ പി. പി. രജീഷ്, ജുബി പാറ്റാനി, കെ. ജയരാജ്‌, പി. വി. ബാബു തുടങ്ങിയവർ അടിയന്തിര നിർവ്വാഹക സമിതി യോഗം ചേർന്നാണ് സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചത്.
ബാക്കി സ്ഥാപനങ്ങൾക്ക് ഉടൻ വിതരണം ചെയ്യും.
ആദിവാസി മേഖലകളിൽ വാക്സിൻ വിതരണം ചെയ്യുന്നതിന്നായി മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് – അര ലക്ഷം രൂപ നൽകും.
കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തിൻ്റെ ആദ്യ ഘട്ടത്തിൽ
ആരോഗ്യ പ്രവർത്തകർക്ക് പ്രതിരോധ സാമഗ്രികളുടെ വിതരണം, സ്ഥാപനങ്ങളിലും ടൗണുകളിലുംഅണു നശീകരണം തുടങ്ങി രണ്ടു ലക്ഷത്തോളം രൂപയുടെ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

Related posts

406 ലിറ്റർ കർണാടക മദ്യവുമായി കണ്ണൂർ പുഴാതി സ്വദേശി പിടിയിൽ

Aswathi Kottiyoor

ആറളം ഫാമിൽ ഗ്രാമവണ്ടി പദ്ധതി നടപ്പാക്കുന്നു

Aswathi Kottiyoor

ഭക്ഷ്യവിഷബാധക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

Aswathi Kottiyoor
WordPress Image Lightbox