23.4 C
Iritty, IN
July 23, 2024
  • Home
  • Uncategorized
  • ഇനി മുതൽ പുതിയ നിയമം;രാജ്യത്ത് IPC, CrPC, Evidence Act എന്നീ നിയമങ്ങൾക്ക് പകരം BNS, BNSS, BSA എന്നീ പുതിയ നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
Uncategorized

ഇനി മുതൽ പുതിയ നിയമം;രാജ്യത്ത് IPC, CrPC, Evidence Act എന്നീ നിയമങ്ങൾക്ക് പകരം BNS, BNSS, BSA എന്നീ പുതിയ നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കേളകം: കേളകം പോലീസ് സ്റ്റേഷനിൽ വെച്ച് രാജ്യത്ത് IPC, CrPC, Evidence Act എന്നീ നിയമങ്ങൾക്ക് പകരം BNS, BNSS, BSA എന്നീ പുതിയ നിയമങ്ങൾ 01.07. 2024 തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും ഓട്ടോ ടാക്സി ജീവനക്കാർക്കും ആശാ വർക്കർമാർക്കും പ്രമോർട്ടർമാർക്കും വേണ്ടി ബോധവത്കരണ ക്ലാസ് നടത്തി. കേളകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രവീൺ കുമാർ കെ.ജി ക്ലാസ് നയിച്ചു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ റോയ് നമ്പുടാകം കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അനീഷ്.കെ.പി കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ആന്റെ ണി സെബാസ്റ്റ്യൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കേളകം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രമേശൻ എം ചടങ്ങിന് സ്വാഗതവും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജേഷ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് ഓട്ടോ ടാക്സി തൊഴിലാളികൾക്കുള്ളബോധവത്കരണ ക്ലാസും നടത്തി സീനിയർ സിവിൽ പോലീസ് ഓഫീസർ രതീഷ്. വി. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജേഷ്, മഹേഷ്എന്നിവർ ക്ലാസ്സുകൾ നയിച്ചു.

Related posts

കേരളത്തിലേക്ക് വരുന്നു ഡബിൾ ഡക്കർ ട്രെയിൻ; ഇന്ന് പരീക്ഷണയോട്ടം

Aswathi Kottiyoor

വൈദ്യുതി ബില്‍ കുടിശ്ശിക പലിശയിളവോടെ തീര്‍ക്കാം; വന്‍ ഓഫര്‍, പരിമിത കാലത്തേക്ക് മാത്രമെന്ന് മന്ത്രി

Aswathi Kottiyoor

എയര്‍ ഇന്ത്യ വിമാനം വൈകി പുറപ്പെടുന്ന വിവരം അറിയിച്ചില്ല; കരിപ്പൂരില്‍ പ്രതിഷേധം, യാത്രക്കാര്‍ പെരുവഴിയില്‍

Aswathi Kottiyoor
WordPress Image Lightbox