കണ്ണൂർ: കിടപ്പുരോഗികൾക്കും 80 വയസ് കഴിഞ്ഞവർക്കും വീട്ടിലെത്തി നേരിട്ട് വാക്സിനേഷൻ നൽകുന്നതിനുള്ള നടപടികൾ അടുത്തയാഴ്ച മുതൽ ആരംഭിക്കാൻ കോർപറേഷൻ തല ജാഗ്രതാ സമിതി യോഗം തീരുമാനിച്ചു. ഇതിന് ആവശ്യമായ വാക്സിൻ ലഭ്യമാക്കുമെന്ന് യോഗത്തിൽ ജില്ലാ ആരോഗ്യവകുപ്പ് പ്രതിനിധികൾ അറിയിച്ചു. ആശാവർക്കർമാർ വഴി ശേഖരിച്ച പട്ടിക പ്രകാരമാണ് വാക്സിൻ നൽകുക. വാക്സിനേഷൻ ലഭിക്കുന്നതിനായി ബന്ധപ്പെട്ട വാർഡ് കൗൺസിലർമാർ, ആശാവർക്കർമാർ എന്നിവരെ ബന്ധപ്പെടേണ്ടതാണ്.കോർപറേഷൻ ഓഫീസിൽ ചേർന്ന ജാഗ്രതാ സമിതി യോഗത്തിൽ മേയർ ടി.ഒ. മോഹനൻ അധ്യക്ഷത വഹിച്ചു.