കേളകം:കേളകം പഞ്ചായത്തില്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും സംസ്ഥാനത്ത് മെയ് 31 തിങ്കളാഴ്ചയോടെ കാലവര്‍ഷം ആരംഭിക്കാനിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ രണ്ടു ദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേളകം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ആദ്യഘട്ടത്തില്‍ കേളകം, അടക്കാത്തോട് ടൗണുകള്‍ ശുചീകരിച്ചു. നാളെ വീടുകളും പരിസരവും ശുചിയാക്കുന്നതിനായി ആളുകളെ ബോധവല്‍ക്കരിക്കുന്നതിന് മൈക്ക് അനൗണ്‍സ്മെന്റ് നടത്തും. പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ടാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
കേളകം ബസ്റ്റാന്റില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് പുളിക്കക്കണ്ടത്തില്‍, ബിജു ചാക്കോ, സുനിത രാജു, ജോണി പാമ്പാടി, ഷിജി സുരേന്ദ്രന്‍, പഞ്ചായത്ത് സെക്രട്ടറി വിനോദ്കുമാര്‍, അസി സെക്രട്ടറി ജോഷ്വ ,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി ജി രാജീവ്, വ്യാപാര സംഘടനാ ഭാരവാഹികളായ ജോര്‍ജ്കുട്ടി വാളുവെട്ടിക്കല്‍, ജോസഫ് പാറക്കല്‍, സ്റ്റാനി സ്ലാവോസ്, മറ്റ് സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.അടയ്ക്കാത്തോട് നടന്ന ടൗണ്‍ ശുചീകരണത്തിന് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ് നേതൃത്വം നല്‍കി.