23.6 C
Iritty, IN
July 6, 2024
  • Home
  • kannur
  • ആരും അന്യരല്ല, ഉറപ്പായും സർക്കാർ ഒപ്പമുണ്ട്………….
kannur

ആരും അന്യരല്ല, ഉറപ്പായും സർക്കാർ ഒപ്പമുണ്ട്………….

തിരുവനന്തപുരം: എന്നും എന്നെന്നും ജനങ്ങൾക്കൊപ്പമായിരിക്കുമെന്ന്‌ ഉറപ്പിച്ച്‌ രണ്ടാം പിണറായി സർക്കാരിന്റെ നയപ്രഖ്യാപനം. കരുതലിലും വളർച്ചയിലും ഒരാളെയും മാറ്റിനിർത്തില്ലെന്ന്‌ സർക്കാർ ആവർത്തിച്ച്‌ ഉറപ്പിച്ചു. സംസ്ഥാനത്തിന്റെ വളർച്ചയുടെ ഗുണഫലം വേർതിരിവില്ലാതെ വിതരണം ചെയ്യുമെന്നതടക്കമുള്ള സമഗ്രനയമാണ്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാൻ വെള്ളിയാഴ്‌ച നിയമസഭയിൽ പ്രഖ്യാപിച്ചത്‌.

വാഗ്ദാനങ്ങൾ ഇടയ്‌ക്കിടെ ആവർത്തിക്കാനുള്ളതല്ലെന്ന്‌ പറഞ്ഞ ഗവർണർ നടപ്പാക്കിയ വാഗ്ദാനങ്ങളും അക്കമിട്ട്‌ നിരത്തി. പല പ്രതിസന്ധികളെ നേരിടേണ്ടി വന്നപ്പോഴും സാമ്പത്തികത്തകർച്ചയുണ്ടായില്ല. ഇതിന്‌ എതിർ ചാക്രിക ധനനയം തുടങ്ങി. ദുർബലവിഭാഗങ്ങളുടെ ആരോഗ്യം, ക്ഷേമം എന്നിവയിൽ വിട്ടുവീഴ്‌ചയുണ്ടായില്ല. 47.2 ലക്ഷം ഗുണഭോക്താക്കൾക്ക്‌ ക്ഷേമ പെൻഷൻ നൽകി. ഇത്‌ ലഭിക്കാത്ത 14.7 ലക്ഷം കുടുംബത്തിന്‌ 1000 വീതം ആശ്വാസത്തുകയും നൽകി. 90 ലക്ഷം കുടുംബത്തിന്‌ കിറ്റ്‌ നൽകാൻ 400 കോടി രൂപയാണ്‌ ചെലവഴിച്ചത്‌. സാമൂഹ്യ സാഹചര്യം മനസ്സിലാക്കിയാണ്‌ കിറ്റ്‌ നൽകിയതും സമൂഹ അടുക്കളകൾപോലെ രാജ്യത്തിന്‌ മാതൃകയായ പദ്ധതികൾ നടപ്പാക്കിയതും. വനിതാ സ്വയംസഹായ സംഘങ്ങൾക്കും തൊഴിലുറപ്പിലും 2000 കോടി വീതം നൽകി

കോവിഡ്‌ നിയന്ത്രണത്തിലും മരണനിരക്ക്‌ പിടിച്ചുനിർത്തുന്നതിലും നേട്ടമുണ്ടാക്കി. തകർന്നു പോകുമായിരുന്ന സമൂഹത്തെ താങ്ങിനിർത്തുകയായിരുന്നു സർക്കാർ.
ക്ഷേമ, സഹായങ്ങൾ ഉറപ്പുവരുത്തി വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌ സർക്കാർ. അഞ്ചുവർഷത്തെ വളർച്ചയെ അടിസ്ഥാനപ്പെടുത്തി കൂടുതൽ മുന്നേറാനാകുന്ന പദ്ധതികളാണ്‌ പ്രഖ്യാപിച്ചത്‌. കാർഷികവരുമാനം 50 ശതമാനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന സമഗ്ര പരിപാടി നടപ്പാക്കും. കാർഷിക മേഖലയിൽ തദ്ദേശ സ്ഥാപനങ്ങളുടെകൂടി ഇടപെടലിൽ നേട്ടമുണ്ടാക്കും. തൊഴിൽമേഖലയിൽ കുതിച്ചുചാട്ടമുണ്ടാക്കുംവിധം വ്യാവസായിക മേഖലയിൽ വൻകിട പദ്ധതികൾ ആസൂത്രണം ചെയ്തു. കൊച്ചി –- ബംഗളൂരു വ്യാവസായിക ഇടനാഴി പ്രധാനമാണ്‌. ചെറുകിട സംരംഭ മേഖലയിലെ മുന്നേറ്റം തുടരാനാകും. ഓപ്പൺ സോഴ്‌സ്‌ പ്ലാറ്റ്‌ഫോമും തൊഴിൽരംഗത്ത്‌ നേട്ടമുണ്ടാക്കും.

63,000 കോടി രൂപയുടെ വികസനത്തിന്‌ തുടക്കം കുറിച്ച കിഫ്‌ബി പദ്ധതികളുടെ തുടർച്ച, യുവസംരംഭകരെ വളർത്താൻ സഹകരണമേഖലയിൽ സ്ഥാപനം, എസ്‌പിഎസ്‌ മാതൃകയിൽ കലാകാരന്മാർക്കും സംഘം, കണക്ടിവിറ്റിയും അടിസ്ഥാന സൗകര്യവും കൂടുതൽ വിപുലമാക്കി ഐടി മേഖലയുടെ വികസനം എന്നിങ്ങനെ സർവ മേഖലയിലും മാറ്റങ്ങളുണ്ടാകും. മഹാമാരിക്കാലത്ത്‌ രോഗനിയന്ത്രണത്തിന്‌ സഹായകമായത്‌ പൊലീസിന്റെ ഇടപെടലാണ്‌. ജനങ്ങളോടൊപ്പംനിന്നാണ്‌ പൊലീസ്‌ പ്രവർത്തിച്ചത്‌. കൃത്രിമ ബുദ്ധി ഉപകരണങ്ങളുൾപ്പെടെ സേനയെ ആധുനീകരിക്കാനുള്ള പദ്ധതികളും നയപ്രഖ്യാപനത്തിലുണ്ട്‌.

Related posts

ക​ണ്ണൂ​രി​ലെ പൊ​ടി​ശ​ല്യ​ത്തി​ന് ര​ണ്ടുദി​വ​സ​ത്തി​ന​കം ന​ട​പ‌​ടി വേ​ണം: ഹൈ​ക്കോ​ട​തി

Aswathi Kottiyoor

സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് കേരള സംസ്ഥാന

Aswathi Kottiyoor

കോവിഡ് വ്യാപനം; ജൂണില്‍ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു………..

Aswathi Kottiyoor
WordPress Image Lightbox