23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ലോക്ഡൗൺ നീട്ടിയേക്കും; തീ​​രു​​മാ​​നം മൂ​​ന്നു ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ
Kerala

ലോക്ഡൗൺ നീട്ടിയേക്കും; തീ​​രു​​മാ​​നം മൂ​​ന്നു ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ

ലോ​​​ക്ഡൗ​​​ണ്‍ നീ​​​ട്ടുമെന്ന സൂ​​​ച​​​ന ന​​​ൽ​​​കി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. എ​​​ന്നാ​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ൽ ഇ​​​ള​​​വു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും. ഇ​​​പ്പോ​​​ഴ​​​ത്തെ സാ​​​ഹ​​​ച​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്പോ​​​ൾ അ​​ട​​ച്ചു​​പൂ​​ട്ട​​ൽ അ​​​വ​​​സാ​​​നി​​​പ്പി​​ക്കാ​​റാ​​യി​​ല്ല. ര​​ണ്ടു മൂ​​ന്നു ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ തീ​​​രു​​​മാ​​​ന​​​മു​​ണ്ടാ​​കും.

കോ​​​വി​​​ഡ് വ്യാ​​​പ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നാ​​​ണ് സ​​​ർ​​​ക്കാ​​​രി​​ന്‍റെ പ്ര​​​ഥ​​​മ പ​​​രി​​​ഗ​​​ണ​​​ന. എ​​​ന്നാ​​​ൽ ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​സ​​​ന്ധാ​​​ര​​​ണ​​​ത്തി​​​നു​​​ള്ള മാ​​​ർ​​​ഗ​​​ങ്ങ​​​ൾ പ​​​ര​​​മാ​​​വ​​​ധി തു​​​റ​​​ന്നു കൊ​​​ടു​​​ക്കു​​​ക​​​യും വേ​​​ണം. ഇ​​​തു ര​​​ണ്ടും കൂ​​​ടി​​​യു​​​ള്ള സ​​​മ​​​തു​​​ലി​​​ത​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. വ​​​രു​​​ന്ന ഞാ​​​യ​​​റാ​​​ഴ്ച​ നി​​​ല​​​വി​​​ലു​​​ള്ള ലോ​​​ക്ഡൗ​​​ണ്‍ അ​​​വ​​​സാ​​​നി​​​ക്കും.

സ്റ്റേ​​​ഷ​​​ന​​​റി ക​​​ട​​​ക​​​ൾ തു​​​റ​​​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്റ്റേ​​​ഷ​​​ന​​​റി ക​​​ട​​​ക​​​ൾ തു​​​റ​​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കു​​മെ​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി അ​​റി​​യി​​ച്ചു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ ശ്ര​​​ദ്ധ​​​യി​​​ൽ​​പ്പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് സ്റ്റേ​​​ഷ​​​ന​​​റി ക​​​ട​​​ക​​​ൾ തു​​​റ​​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്.

വ​ളം, കീ​ട​നാ​ശി​നി ക​ട​ക​ൾ ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം

തി​​രു​​വ​​ന​​ന്ത​​പു​​രം: വ​​ളം, കീ​​ട​​നാ​​ശി​​നി ക​​ട​​ക​​ൾ ആ​​ഴ്ച​​യി​​ൽ ഒ​​രു ദി​​വ​​സം പ്ര​​വ​​ർ​​ത്തി​ക്കാം. ​ച​​കി​​രി മി​​ല്ലു​​ക​​ൾ​​ക്ക് കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ച് പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ അ​​നു​​മ​​തി ന​​ൽ​​കും. സെ​​ക്ര​​ട്ടേറി​​യ​​റ്റി​​ൽ ഈ ​​മാ​​സം 31 മു​​ത​​ൽ 50 ശ​​ത​​മാ​​നം ജീ​​വ​​ന​​ക്കാ​​ർ ഹാ​​ജ​​രാ​​ക​​ണം.

നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​നം ന​​ട​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ എ​​ല്ലാ വ​​കു​​പ്പു​​ക​​ളി​​ലെ​​യും പാ​​ർ​​ല​​മെ​​ന്‍റ​​റി സെ​​ക്‌​ഷ​​നി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രും അ​​ണ്ട​​ർ സെ​​ക്ര​​ട്ട​​റി മു​​ത​​ൽ സെ​​ക്ര​​ട്ട​​റി വ​​രെ ഉ​​ള്ള​​വ​​രും നാ​​ളെ മു​​ത​​ൽ പ്ര​​വൃ​​ത്തി ദി​​വ​​സ​​ങ്ങ​​ളി​​ൽ ഓ​​ഫീ​​സു​​ക​​ളി​​ൽ ഹാ​​ജ​​രാ​​ക​​ണം.

വാ​​ക്സി​​ൻ മു​​ൻ​​ഗ​​ണ​​നാ പ​​ട്ടി​​ക​​യി​​ൽ ഫീ​​ൽ​​ഡി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സി​​വി​​ൽ സ​​പ്ലൈ​​സ്, സ​​പ്ലൈ​​കോ, ലീ​​ഗ​​ൽ മെ​​ട്രോ​​ള​​ജി, സ​​ർ​​ക്കാ​​ർ പ്ര​​സ്, ടെ​​ക്സ്റ്റ് ബു​​ക്ക് അ​​ച്ച​​ടി, പാ​​സ്പോ​​ർ​​ട്ട് ഓ​​ഫീ​​സ് ജീ​​വ​​ന​​ക്കാ​​രെ കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ചു.

Related posts

സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് 400; കോ​വാ​ക്സി​ന്‍റെ വി​ല 200 രൂ​പ കു​റ​ച്ചു

Aswathi Kottiyoor

കോവാക്സിന് ഇനിയും അനുമതിയില്ല; കൂടുതൽ വ്യക്തത തേടി ഡബ്ല്യു.എച്ച്.ഒ, നവംബർ മൂന്നിന് വീണ്ടും യോഗം.

Aswathi Kottiyoor

യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം: മാർച്ച് 10 വരെ ആശയങ്ങൾ സമർപ്പിക്കാം

Aswathi Kottiyoor
WordPress Image Lightbox