കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിനും വിലകുറച്ചു. സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന വാക്സിന്റെ വിലയാണ് കുറച്ചത്. ഡോസിന് 400 രൂപയായി വില കുറച്ചുവെന്ന് ഭാരത് ബയോടെക്ക് അറിയിച്ചു.പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ ഭാരത് ബയോടെക്ക് ഐസിഎംആറുമായി സഹകരിച്ചാണ് കോവാക്സിൻ വികസിപ്പിച്ചത്.
നേരത്തെ, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്ക് നല്കാന് തീരുമാനിച്ചിരുന്ന വാക്സിന്റെ വില 300 രൂപയായി കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭാരത് ബയോടെക്കും വില കുറച്ചത്.
സംസ്ഥാന സര്‍ക്കാരിന് ഡോസിന് 600 രൂപയ്ക്ക് നല്‍കാനായിരുന്നു ഭാരത് ബയോടെക്കിന്റെ തീരുമാനം. ഈ തുകയിൽ നിന്നുമാണ് 200 രൂപ കുറച്ചത്.