23.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • ജി​ല്ല​യി​ല്‍”യം​ഗ് ക​ണ്ണൂ​ര്‍’ കാ​മ്പ​യി​ൻ ആ​രം​ഭി​ക്കും
kannur

ജി​ല്ല​യി​ല്‍”യം​ഗ് ക​ണ്ണൂ​ര്‍’ കാ​മ്പ​യി​ൻ ആ​രം​ഭി​ക്കും

ക​ണ്ണൂ​ര്‍: കോ​വി​ഡ് രോ​ഗ​ബാ​ധ യു​വാ​ക്ക​ളി​ല്‍ കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍​കി യു​വാ​ക്ക​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി “യം​ഗ് ക​ണ്ണൂ​ര്‍’ കാ​മ്പ​യി​ന്‍ ജി​ല്ല​യി​ല്‍ ആ​രം​ഭി​ക്കും. കാ​മ്പ​യി​നി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11ന് ​ന​ട​ന്‍ ജ​യ​സൂ​ര്യ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കും. യു​വാ​ക്ക​ളി​ല്‍ ചി​ട്ട​യാ​യ ജീ​വി​ത​ശീ​ലം വ​ള​ര്‍​ത്തി​യെ​ടു​ക്കു​ക, വ്യാ​യാ​മം ദി​ന​ച​ര്യ​യാ​ക്കി മാ​റ്റി​യെ​ടു​ക്കു​ക, ല​ഹ​രി പ​ദാ​ര്‍​ഥ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ഇ​ല്ലാ​താ​ക്കു​ക തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത് കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നാ​ണ് “യം​ഗ് ക​ണ്ണൂ​ര്‍’ ല​ക്ഷ്യ​മി​ടു​ന്ന​ത്.”കോ​വി​ഡും ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളും’ എ​ന്ന വി​ഷ​യ​ത്തി​ല്‍ ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് മെ​ഡി​സി​ന്‍ വി​ഭാ​ഗം അ​സോ. പ്ര​ഫ. ഡോ. ​കെ. ര​മേ​ശ​ന്‍, “ഹോം ​ഐ​സൊ​ലെ​ഷ​ന്‍- ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍’ എ​ന്ന വി​ഷ​യ​ത്തി​ല്‍ ജി​ല്ലാ കോ​വി​ഡ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വ​സു ആ​ന​ന്ദ് എ​ന്നി​വ​ര്‍ ക്ലാ​സ് ന​യി​ക്കും. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ കോ​വി​ഡ്-​ന്യൂ​മോ​ണി​യ, വ്യാ​യാ​മം – ഒ​രു ദി​ന​ച​ര്യ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ഫേ​സ്ബു​ക്ക് ലൈ​വും ഉ​ണ്ടാ​യി​രി​ക്കും.

Related posts

വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന് 117 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത: മന്ത്രി വീണാ ജോർജ്.

Aswathi Kottiyoor

ദുരന്തനിവാരണ അതോറിറ്റി സുരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox