മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ പഴശിയിൽ കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച റോഡ് അജ്ഞാതൻ തുറന്നിട്ടു. തുടർന്ന് പോലീസ് എത്തി റോഡ് അടച്ചു. അടച്ചിട്ട റോഡ് തുറന്നവരെ കണ്ടെത്താൻ സമീപത്തെ സിസിടിവി കാമറ പരിശോധിക്കും. നഗരസഭയിലെ പതിനാറാം വാർഡിൽ കോവിഡ് കേസുകൾ വ്യാപകമായതിനെ തുടർന്നാണ് തറക്കൽ പഴശിയിൽ കഴിഞ്ഞ ദിവസം റോഡ് അടച്ചത്.
വാർഡ് കൗൺസിലർ സജിത മട്ടന്നൂർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് എസ്ഐ രാജീവനും സംഘവും സ്ഥലത്തെത്തി ജാഗ്രത സമിതിയുടെയും പോലീസിന്റെയും നേതൃത്വത്തിൽ റോഡ് അടച്ചിടുകയായിരുന്നു.
previous post